Tag: #national

കൊറോണ ; സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്. ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിക്കുന്നു… 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേര്‍

ഡല്‍ഹി; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്‌നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ്...

ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു

അഹമ്മദാബാദ്: ഭാര്യയെ പുകഴ്ത്തിയ സുഹൃത്തിനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. രാജ്‌കോട്ട് സ്വദേശിയായ നിലേഷ് മാവിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് രാകേഷ് ദാമോറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് നിലേഷിനെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയതെന്ന് രാകേഷ് പോലീസിനോട് പറഞ്ഞു....

കൊറോണ: നമ്മള്‍ മാതൃകയാകണം, അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്; 9013151515 നമ്പറിലേയ്ക്ക് വിവരങ്ങള്‍ കൈമാറം

ന്യൂഡല്‍ഹി: കൊറോണ് രോഗത്തെ നേരിടുന്നതില്‍ ജനങ്ങള്‍ മാതൃകയാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം തടയാന്‍ ഒരേയൊരു ഉപാധി. കരുതലുണ്ടെങ്കില്‍ രോഗത്തെ അകറ്റാം. ഒരുപാടുപേര്‍ രോഗമുക്തി നേടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ ജനങ്ങളോടു വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കവെയാണു...

കൊറോണ ‘അത്ഭുത മരുന്ന്’: കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര വിപണിയില്‍ മരുന്നുലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര തീരുമാനം. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. നിലവില്‍ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലാത്ത മഹാമാരിയാണു കൊറോണ....

രാജ്യം ലോക്ക്ഡൗണില്‍; യോഗി പൂജയില്‍

രാജ്യം പൂര്‍ണ്ണമായും ലോക്ക് ഡൗണ്‍ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച് 12 മണിക്കൂര്‍ തികയും മുമ്പ് അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി പ്രഭാത പൂജകള്‍ ചെയ്ത് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. ആദിത്യനാഥിന്റെ പ്രവര്‍ത്തി ഏറെ വിമര്‍ശനത്തിനിടയാക്കി. ലോകവും രാജ്യവും ഇത്ര കരുതലോടെ കൊറോണാ വൈറസിനെ പ്രതിരോധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്: കണക്കുകള്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും ശുഭപ്രതീക്ഷ പുലര്‍ത്താവുന്ന സാഹചര്യത്തില്‍ മാത്രമേ രാജ്യത്ത് രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ട്. ഇത്തരം സാഹചര്യത്തില്‍ പോലും ഡല്‍ഹിയില്‍...

കൊറോണ: വീണ്ടും മരണം

ഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. മഹാരാഷ്ട്രയിലെ മുംബൈയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 വയസുകാരനാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒറ്റ ദിവസത്തിനകം ഇയാള്‍ മരണത്തിന് കീഴടങ്ങി....
Advertismentspot_img

Most Popular