Tag: mullapperiyar

‘ന്യായീകരണം അർഹിക്കാത്തത്’; മുല്ലപ്പെരിയാർ പൊളിക്കണമെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം. വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും...

‘ഡാം പണി തമിഴ്നാടിനെ ഏൽപ്പിക്കണം; കേരളത്തിന് ഉറങ്ങണം’; ഹരീഷ് പേരടി

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുകയാണെങ്കിൽ അതിന്റെ നിർമാണം തമിഴ്നാടിനെ ഏൽപ്പിക്കുന്നതാകും നല്ലതെന്ന് നടൻ ഹരീഷ് പേരടി. പാലാരിവട്ടം പാലം, കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റ് എന്നിവയുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ പോസ്റ്റെന്നും അദ്ദേഹം പരിഹാസത്തോടെ കുറിച്ചു. ‘2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു...

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 142 അടിയിലെത്താതെ തമിഴ്‌നാട് ഷട്ടറുകള്‍ തുറക്കില്ല

മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം തുറന്നുവിടുന്ന കാര്യത്തില്‍ തമിഴ്നാട് ഉടനെ തീരുമാനമെടുക്കാനിടയില്ലെന്ന് സൂചന. 142 അടി വരെ വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാമെന്നാണ് സുപ്രീംകോടതി വിധിയുള്ളത്. അതുകൊണ്ടുതന്നെ ജലനിരപ്പ് 136 അടി കടന്നുവെന്നതില്‍ സംഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അധികൃതര്‍ കരുതുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടി...

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; പഠനം നടത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ആശങ്ക ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാം പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും...

ഇടുക്കി വീണ്ടും തുറക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജലസംഭരണിയില്‍ വെള്ളം കൂടുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പരമാവധി സംഭരണശേഷിവരെ കാത്തുനില്‍ക്കാതെ വെള്ളം നേരത്തെ ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ജില്ലാ...

കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്നാടിന്റെ വാദം. കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് കൊണ്ടല്ല....

ഇടുക്കിയില്‍നിന്നും ഒരു സെക്കന്‍ഡില്‍ തുറന്നുവിടുന്നത് സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍; എറണാകുളം ഭീതിയില്‍

കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത്...
Advertismentspot_img

Most Popular