കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ ശ്രമം തുടങ്ങി

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ തമിഴ്നാട് ശ്രമം തുടങ്ങി. കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നാണ് തമിഴ്നാടിന്റെ വാദം.

കേരളം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. പ്രളയമുണ്ടായത് മുല്ലപ്പെരിയാര്‍ തുറന്നുവിട്ടത് കൊണ്ടല്ല. ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകും. കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പളനിസാമി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular