Tag: mohan lal

ബിജെപിക്ക് അറിയാമായിരുന്നു; പക്ഷേ നിര്‍ബന്ധം ആര്‍.എസ്.എസിന്; മോഹന്‍ലാല്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കാനുള്ള കാരണം ഇതാണ്….

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു നടന്‍ മോഹന്‍ലാല്‍ മാസങ്ങള്‍ക്കുമുമ്പേ തീരുമാനിച്ചിരുന്നു. ഇക്കാര്യം സുഹൃത്തുക്കള്‍ മുഖേന ബി.ജെ.പി. നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിയാകുമെന്നു വലിയ പ്രചാരണമുയര്‍ന്നെങ്കിലും പാര്‍ട്ടി ഇത് ചര്‍ച്ചചെയ്യാതിരുന്നതിന്റെ കാരണവും ഇതാകാം. എന്നാല്‍, ലാല്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍.എസ്.എസിന് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ മുടങ്ങി...

മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ല

നടന്‍ മോഹന്‍ലാലിനെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍. ബിജെപിയെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയും മത്സരംഗത്തിറങ്ങാന്‍ ലാലിനെ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷന്‍ നേതാവ് വിമല്‍ കുമാര്‍ പറഞ്ഞു. ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് മോഹന്‍ലാലിന്റെ ആരാധകരുടെ സംഘടന നിലപാട് വ്യക്തമാക്കിയത്. ബിജെപി...

മോഹന്‍ലാല്‍ സ്ഥാനാര്‍ഥിയാവില്ല; ബിജെപിക്ക് തിരിച്ചടി

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് താരം മത്സരിക്കില്ലെന്ന് സുരേഷ് കുമാര്‍ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. മോഹന്‍ലാലിന്റെ താത്പര്യമറിയാന്‍ നേതാക്കള്‍ തന്നേയും സമീപിച്ചിരുന്നുവെന്നും എന്നാല്‍ അദേഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതായും സുരേഷ്...

തിരുവനന്തപുരത്ത് മോഹന്‍ ലാല്‍; ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ജയം സ്വന്തമാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് ബിജെപി. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ രംഗത്തിറക്കാന്‍ വേണ്ടിയുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആണ് തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു...

ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍; പ്രഭുദേവയ്ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. അന്തരിച്ച...

ബിജെപി സ്ഥാനാര്‍ഥി: മോഹന്‍ലാല്‍ ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതംമൂളിയിട്ടില്ല. തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് രാജ്യസഭാംഗമായ സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിന് ബി.ജെ.പി. ചില മണ്ഡലങ്ങളെ താരപ്രഭയില്‍ മുക്കുമെന്ന പ്രചാരണത്തിനിടെയാണ് താരങ്ങളുടെ മനസ്സ് തുറക്കല്‍. മോഹന്‍ലാല്‍ ബി.ജെ.പി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം...

ഒടിയന്‍ വീണ്ടും വരുന്നു; പുതിയ രൂപത്തില്‍..!!

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ 'ഒടിയന്‍' 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം മറ്റൊരു രൂപത്തില്‍ എത്തുന്നെന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്‍' ഒരു ഡോക്യുമെന്ററി ആണ്. 'ഇരവിലും പകലിലും ഒടിയന്‍' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി...

സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ഥിയാകും; മോഹന്‍ലാലിന് രാജ്യസഭാ സീറ്റ്; ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും...
Advertismentspot_img

Most Popular