Tag: liquor

റെഡ്‌സോണ്‍ ആണെങ്കിലും 400 മദ്യശാലകള്‍ തുറക്കും; ഇതാണ് ഡല്‍ഹി…

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ല്‍ അധികം മദ്യവില്പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മദ്യവില്പനശാലകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടപടി....

മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. കേന്ദ്രം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍...

മദ്യക്കടകള്‍ മറ്റന്നാൾ തുറക്കും; തയ്യാറെടുപ്പുകൾ തുടങ്ങി

കേരളത്തില്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കാന്‍ തത്ത്വത്തില്‍ ധാരണ. എത്ര കടകള്‍, ഏതു ജില്ലകളില്‍ എന്ന് ഇന്ന് തീരുമാനിക്കും. തിങ്കളാഴ്ച തുറക്കാനായി ഒരുങ്ങാന്‍ ബെവ്കോ നേരത്തെ നിര്‍ദേശിച്ചിരുന്നു. അണുനശീകരണം ഉള്‍പ്പെടെ പല കടകളിലും നടത്തി. വരുമാനക്കുറവ് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം ജോലിക്കാര്‍ക്ക് സ്വന്തം...

മദ്യശാലകള്‍ തുറക്കാം; ബാറുകള്‍ പ്രവര്‍ത്തിക്കരുത്…; പുകയില വില്‍പ്പന കടകളും തുറക്കാം..; പുതിയ ഇളവുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഒരു സമയത്ത്...

മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍...

മുന്നില്‍ സാനിറ്റൈസര്‍; അണുനാശിനി തളിക്കും; സാമൂഹിക അകലം പാലിക്കുക; ബീവറേജസ് തുറക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ തുടരുമ്പോള്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നില്ലെങ്കില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശം അനുസരിച്ച് മെയ് 4 മുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ച് 24 മുതല്‍ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു...

മദ്യം ലഭിച്ചില്ല; നടിയുടെ മകന്‍ ഉറക്ക ഗുളിക കഴിച്ചു

ലോക്ക് ഡൌണിനെത്തുടര്‍ന്ന് മദ്യം ലഭിക്കാതെ അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് അന്തരിച്ച നടി മനോരമയുടെ മകന്‍ ഭൂപതി ആശുപത്രിയില്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചാതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക...

ഐസോലേഷന്‍ വാര്‍ഡില്‍ മദ്യപാനം; പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കോവിഡ് 19 ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ താത്കാലികമായി തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് സംഭവം. നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് കൃഷ്ണപ്രസാദ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍...
Advertismentspot_img

Most Popular