Tag: liquor

ലോക് ഡൗണിനിടെ മദ്യവിതരണം; സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു....

ഡോക്റ്ററുടെ കുറുപ്പടി ഉണ്ടോ..? ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ എക്‌സൈസ് ഇത് ബെവ്‌കോയ്ക്കു കൈമാറും. ഒരാഴ്ച മൂന്ന് ലീറ്റര്‍ മദ്യം ബെവ്‌കോ അപേക്ഷകരുമായി...

മദ്യം കിട്ടാതെ വീണ്ടും ആത്മഹത്യ; ഇതുവരെ മരിച്ചത് ആറ് പേര്‍

തൃശ്ശൂര്‍: സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം കൂടുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മദ്യവില്‍പന നിര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. തൃശൂരില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ജീവനൊടുക്കിയത്.ഇതോടെ മദ്യം കിട്ടാതെ ആത്മഹത്യ...

മുഖ്യമന്ത്രിക്കെതിരേ കേരളത്തിലെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം ലഭ്യമാക്കുന്നതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അത്യന്തം ദൗര്‍ഭാഗ്യകരമായ തീരുമാനമാണ് ഇതെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കുന്നു. അശാസ്ത്രീയവും അധാര്‍മികവുമായ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന്...

മദ്യപര്‍ക്ക് സന്തോഷവാര്‍ത്ത; മദ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യം ലഭിക്കാത്തതിനാല്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ...

മദ്യം ലഭിക്കാതെ വെപ്രാളം; യുവാവ് തൂങ്ങിമരിച്ച നിലയില്‍

അമിത മദ്യാസക്തി കാണിച്ചിരുന്ന യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂവാന്നൂര്‍ കുളങ്ങര വീട്ടില്‍ മോഹനന്റെ മകന്‍ സനോജാണ് (37) മരിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവം. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടു ദിവസമായി യുവാവ് അസ്വസ്ഥത കാണിച്ചിരുന്നതായി ബന്ധുക്കള്‍...

കൊറോണയേക്കാള്‍ ഭീതി സൃഷ്ടിക്കുക മദ്യശാലകള്‍ അടച്ചത്… ഒരുദിവസം കൊണ്ട് സംഭവിച്ചത്… മന്ത്രി പറയുന്നു…

തിരുവനന്തപുരം: മദ്യശാലകള്‍ അടച്ചത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് ആശങ്കയുള്ളതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കോവിഡിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നമാകുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സാമൂഹ്യപ്രശ്‌നത്തിലേക്ക് ഇത് നയിക്കുമോയെന്ന് സംശയമുണ്ടെന്നും...

മദ്യം കുടിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...
Advertismentspot_img

Most Popular