Tag: kerala

സംസ്ഥാനത്ത് കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും കോവിഡ് 19 രോഗമെത്തി

സംസ്ഥാനത്ത് ഇന്നു 19 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1...

മൂന്ന് മാസം അഞ്ച് കിലോവീതം അരി / ഗോതമ്പ്; ഗ്യാസ് സിലിണ്ടര്‍ സൗജന്യം; കര്‍ഷകര്‍ക്ക് 2,000, വനിതകള്‍ക്ക് 500 രൂപ അക്കൗണ്ടില്‍…

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട്...

ഞെട്ടിക്കുന്ന കണ്ടെത്തല്‍; കൊറോണ സീസണല്‍ രോഗമായേക്കും…

കൊറോണ വൈറസ് ലോകത്താകമാനം നാല് ലക്ഷം പേരെ ബാധിച്ചു. ഈ വൈറസ് മൂലം 21,000 പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിനിടെ ഈ രോഗം ഒരു സീസണല്‍ രോഗമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. അതുകൊണ്ടു തന്നെ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. തണുത്ത കാലവസ്ഥ മനുഷ്യരില്‍...

അര്‍ധരാത്രിയില്‍ വഴിയിൽ കുടുങ്ങി പെൺകുട്ടികൾ; ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തി, പിന്നീട് സംഭവിച്ചത്…

കോഴിക്കോട്:അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ...

കൈവിടില്ല, കെ എസ് ആർ ടി സി

കൊറോണ വൈറസ് ബാധയെ തുടർന്ന് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി കെ എസ് ആർ ടി സി സ്പെഷ്യൽ ബസ് സർവീസ്... ആരോഗ്യ പ്രവർത്തകർക്ക് ജോലിയ്ക്ക് ഹാജരാകുവാനും പ്രവൃത്തി സമയം കഴിഞ്ഞ് അതിവേഗം വീടുകളിലേക്കെത്താനും തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്കും കളിയിക്കാവിളയിലേക്കും രാവിലെയും വൈകുന്നേരവും...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിക്കുന്നു… 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേര്‍

ഡല്‍ഹി; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്‌നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ്...

രണ്ട് തവണ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍…

കൊറോണയെ തുരത്താന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വകവയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി യാത്ര ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. വാഹനങ്ങള്‍ പിടിച്ചെടുക്കാനും...

മദ്യം കുടിക്കാതെ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം…

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്‌സൈസ് കമ്മീഷണര്‍ രംഗത്ത്. ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്‌സൈസിന്റെയും സംഘം പരിശോധനക്ക് എത്തും. മദ്യലഭ്യത ഇല്ലാതായത് ചില...
Advertismentspot_img

Most Popular