ഞെട്ടിക്കുന്ന കണ്ടെത്തല്‍; കൊറോണ സീസണല്‍ രോഗമായേക്കും…

കൊറോണ വൈറസ് ലോകത്താകമാനം നാല് ലക്ഷം പേരെ ബാധിച്ചു. ഈ വൈറസ് മൂലം 21,000 പേരാണ് ഇതിനോടകം മരണപ്പെട്ടത്. ഇതിനിടെ ഈ രോഗം ഒരു സീസണല്‍ രോഗമായേക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞന്‍ രംഗത്ത്. അതുകൊണ്ടു തന്നെ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.

തണുത്ത കാലവസ്ഥ മനുഷ്യരില്‍ പ്രതിരോധ ശേഷി കുറയ്ക്കുമെന്നതിനാലും തണുത്ത അന്തരീക്ഷത്തില്‍ വൈറസ് അടങ്ങിയ ജലകണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതിനാലും തണുപ്പ് കാലമായിരിക്കും കോവിഡ് വ്യാപനം വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയെന്നാണ് നിലവിലെ നിരീക്ഷണം.

ദക്ഷിണാഫ്രിക്കാ, ദക്ഷിണാര്‍ദ്ധ ഗോളത്തിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ നമ്മള്‍ കോവിഡ് കേസുകള്‍ കാണുന്നത്. ശിശിരകാലത്തിലേക്ക് അവര്‍ കടക്കുകയാണ്. രണ്ടാം ഘട്ട സീസണിലേക്ക് ഇത് കടക്കുമെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ടെസ്റ്റുകളിലൂടെ രോഗം സ്ഥിരീക്കേണ്ട സംവിധാനം കണ്ടെത്തേണ്ടതുണ്ട്.

ചൈനയും അമേരിക്കയും വാക്‌സിന്‍ പരീക്ഷണത്തിന്റെ ഒടുവിലത്തെ ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. യാഥാര്‍ഥ്യമാകുമ്പോഴേക്കും ചുരുങ്ങിയത് ഒന്നര വര്‍ഷമെടുത്തേക്കും. എന്നാല്‍, പരീക്ഷണങ്ങളെല്ലാം അതിന്റെ ആദ്യഘട്ടത്തിലായതിനാല്‍ തന്നെ ഇത് ഐക്യരാഷ്ട്രസഭയോ മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular