Tag: high court

ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇളവ് ആവശ്യപ്പെട്ട മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃശൂരില്‍ ഫ്‌ലാറ്റ് സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ്...

മധുവിന്റെ അമ്മ ​ഗതികെട്ട് ഹൈക്കോടതിയിലേക്ക്…

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് അമ്മയുടെ ആവശ്യം. കേസില്‍ ബന്ധുക്കള്‍ അടക്കം കൂറുമാറിയ സാഹചര്യമാണുള്ളത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മധുവിന്റെ അമ്മ മല്ലി അറിയിച്ചു. പബ്ലിക്...

പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് വീണ്ടും ആരാഞ്ഞ് ഹൈക്കോടതി. എന്തെല്ലാം കാരണങ്ങളാലാണ് ഇതെന്നു വ്യക്തമാക്കണമെന്നു ജിഎസ്ടി കൗൺസിലിനോട് കോടതി നിർദേശിച്ചു. പത്തു ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണ പത്രിക കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ്...

ഇമ്രാന്റെ ചികിത്സാർത്ഥം സ്വരൂപിച്ച 15 കോടി രൂപ എന്ത്‌ ചെയ്‌തുവെന്ന്

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ മരിച്ച ഇമ്രാന്‍ മുഹമ്മദിന്റെ ചികിത്സാര്‍ഥം ജനങ്ങളില്‍നിന്നു പിരിച്ചെടുത്ത 15 കോടി രൂപ എന്ത്‌ ചെയ്‌തു എന്നറിയിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഈ ഫണ്ട്‌ ഉപയോഗിച്ചു മറ്റു കുട്ടികളുടെ ചികില്‍സ നടത്താന്‍ കഴിയുമോയെന്നും ചീഫ്‌ ജസ്‌റ്റീസ്‌ എസ്‌. മണികുമാര്‍ അധ്യക്ഷനായ...

സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍

സര്‍ക്കാരിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യമുണ്ട്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണം. ഗൂഢാലോചന...

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു

പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ജസ്നയുടെ ബന്ധു ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. കോട്ടയം...

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം; സർക്കാരിന് തിരിച്ചടി

സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ...

കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളത്തിൽ മാത്രമാണ് നാലര വർഷം കുടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സർക്കാർ നീക്കമെന്നും ഹൈക്കോടതി വിമർശിച്ചു. നിലംനികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്...
Advertismentspot_img

Most Popular