Tag: high court

രണ്ടിലയ്ക്ക് സ്റ്റേ

ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നൽകിയ തിര.കമ്മീഷൻ്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. തിര.കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്തത് ഒരു മാസത്തേക്ക്.

സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനു എതിരെയുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി അംഗീകരിച്ചിട്ടില്ല. വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് കേസിൽ ഹൈക്കോടതി വിധി...

നിലപാട് മാറ്റി പിണറായി സര്‍ക്കാര്‍; രോഗികളുടെ ഫോണ്‍വിവരങ്ങള്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മതിയെന്ന്‌ ഹൈക്കോടതിയില്‍

കോവിഡ് രോഗികളുടെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിലപാട് മാറ്റി സര്‍ക്കാര്‍. ഫോണ്‍ രേഖകള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം നോക്കിയാല്‍ മതിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്....

സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി; കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതല്ല: ഹൈക്കോടതി

സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണി. എന്ത് പ്രസിദ്ധീകരിക്കണമെന്നതിൽ വിവേകപരമായ തീരുമാനമെടുക്കാം. എന്നാൽ വാർത്തയുടെ ആധികാരികത ഉറപ്പാക്കണം. വ്യക്തികളെയോ ഒരു വിഭാഗം ജനങ്ങളുളെയോ മോശമാക്കുന്നതാകരുത് വാർത്ത. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കാണണമെന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ...

ജാമ്യം നല്‍കണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണമെന്ന് ഹൈക്കോടതി

ജാമ്യം നല്‍കണമെങ്കില്‍ 100 ചെടികള്‍ നട്ടുവളര്‍ത്തണം, ഒഡിഷ ഹൈക്കോടതിയുടേതാണ് വിധി. അപൂര്‍വമായ വിധി പ്രഖ്യാപിച്ചത് ഒഡിഷ ഹൈക്കോടതി ജഡ്ജി പാണിഗ്രാഹിയും. വധശ്രമ കേസില്‍ പ്രതിയായ സുബ്രാന്‍ഷു പ്രധാന്‍ എന്ന യുവാവിനാണ് ഇത്തരത്തില്‍ ഒരു വിധിയിലൂടെ ജാമ്യം കിട്ടിയത്. ഒഡിഷയിലെ മധാപു ഗ്രാമത്തിലുള്ള യുവാവിനോടാണ് മൂന്ന് മാസത്തിനുള്ളില്‍...

പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ്19 പരിശോധന നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍ േകന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി...

ലിവിന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മയായിരിക്കുമെന്ന് ഹൈക്കോടതി

മുംബൈ: ലിവിന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മയായിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്. ഗുപ്തയുടേതാണ് വിധി. വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ അവകാശം അമ്മയ്ക്കാണെന്നും അതിന് ശേഷമേ പിതാവിന് ഉണ്ടാകൂ എന്നും ഹിന്ദു ന്യൂനപക്ഷ രക്ഷകര്‍തൃ നിയമത്തിലെ ആറാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്....

ശമ്പള ഓര്‍ഡിനന്‍സ്: ഹൈക്കോടതിയിൽ ഹർജി

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. ശമ്പള ഓര്‍ഡിനന്‍സിന്...
Advertismentspot_img

Most Popular