Tag: flood kerala
ഒരു കുടുംബത്തിന് അനുവദിച്ച 10,000 രൂപ വിതരണം ചെയ്തു തുടങ്ങി; 1,600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം എത്തി
തിരുവനനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ അടിയന്തര സഹായമായി ഒരു കുടുംബത്തിന് അനുവദിച്ച 10000 രൂപ വിതരണം ചെയ്തു തുടങ്ങിയെന്ന് റവന്യൂവകുപ്പ്. പാലക്കാട്ടുളള 1600 പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മറ്റുളളവര്‍ക്കും തുക കൈമാറുമെന്ന് റവന്യൂവകുപ്പ്...
പ്രളയത്തില്‍ മനുഷ്യന്‍ ജീവനും കൊണ്ട് ഓടുമ്പോള്‍ ഫോട്ടോ എടുക്കാന്‍ നില്‍ക്കണമായിരുന്നോ?……വിമര്‍ശനവുമായി പി.കെ ബഷീര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ സഹായം വിതരണം ചെയ്യേണ്ടത് സി.പി.ഐ.എമ്മുകാരല്ലെന്നും സര്‍ക്കാര്‍ സഹായം സി.പി.ഐ.എമ്മുകാരുടെ ഔദാര്യം കൊണ്ട് കിട്ടേണ്ട കാര്യമല്ലെന്നും ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തില്‍ വീട് തകര്‍ന്നവരോട് വീടിന്റെ ചിത്രം വേണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതായി അറിഞ്ഞു. പ്രളയത്തില്‍ ജീവനും കൊണ്ട്...
പ്രളയം ഭരണകൂട നിര്‍മിത ദുരന്തമായിരുന്നു, ജുഡീഷ്യല്‍ അന്വേഷണം ആവിശ്യപ്പെട്ട് ചെന്നിത്തല
തിരുവനന്തപുരം: പ്രളയ ദുരന്തം സംഭവിച്ചത് എങ്ങനെയെന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തില്‍ സംഭവിച്ച പ്രളയദുരന്തം ഭരണകൂട നിര്‍മിതമാണെന്ന് ചെന്നിത്തല ആരോപിച്ചു. ഡാം മാനേജ്‌മെന്റില്‍ വീഴ്ച പറ്റിയെന്ന് ഇന്ത്യയിലെ...
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണോ.. ? ഇടുക്കിയിലെ ട്രയല്‍ റണ്‍ മാറ്റിയതെന്തിന് ? ചോദ്യങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയുമായി കെ.എസ്.ഇ.ബി
കൊച്ചി: മുന്നൊരുക്കമില്ലാതെ കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിനു കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നു കെഎസ്ഇബി. മുന്നൊരുക്കമില്ലാതെയും മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെയും കേരളത്തിലെ ഡാമുകള്‍ തുറന്നതാണ് സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് കാരണമായതെന്ന പ്രചാരണം ദുരുദ്ദേശപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് വാര്‍ത്താകുറിപ്പിലൂടെ കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
മഴയുടെ സാധ്യത പ്രവചിക്കുന്ന...
ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല; നിര്‍മിച്ചാല്‍ തടയാനും സർക്കാർ ഉത്തരവ്
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ നിര്‍മാണം ശാസ്ത്രീയമായി പരിശോധിച്ച ശേഷം മതിയെന്നാണ് പുതിയ തീരുമാനം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി. നിര്‍മാണ...
പ്രളയക്കെടുതിക്ക് ശേഷം പ്രവര്‍ത്തന സജ്ജമായ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിത വിഐപി എത്തി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന്...
ദുരിതമനുഭവിക്കുന്നവര്‍ക്കായി അമേരിക്കന്‍ മലയാളികള്‍ പത്തുകോടിയോളം രൂപ കൈമാറി
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കന്‍ മലയാളികളുടെ സംഭാവന. അമേരിക്കയിലെ മലയാളി ഫെയ്‌സ്ബുക് കൂട്ടായ്മ ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഷിക്കാഗോയില്‍ എന്‍ജിനീയറായ ഉഴവൂര്‍ അരീക്കര സ്വദേശി അരുണ്‍ നെല്ലാമറ്റം, അവിടെ ബിസിനസ് ചെയ്യുന്ന...
ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കും; കേരളത്തിന് സഹായവുമായി സ്റ്റണ്ട് സില്‍വയും
തെന്നിന്ത്യയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വയും കേരളത്തിനെ സഹായിക്കും. 5 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റണ്ട് സില്‍വ നല്‍കും. മലയാള സിനിമയില്‍ അഭിനേതാവായും സില്‍വ എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിലാണ് സില്‍വ അഭിനയിച്ചത്.
കേരളം വലിയ പ്രളയക്കെടുതി...