Tag: congress

തെക്കന്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് മുന്നേറ്റം; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നില്‍

ബംഗളൂരു: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ മുന്നേറ്റമാണ് ഇവിടങ്ങളില്‍ ജെഡിഎസ് നടത്തുന്നത്. മൈസൂരുവിലെ 16 സ്ഥലത്ത് ജെഡിഎസ് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ആറ് സ്ഥലത്തു മാത്രമാണ് ലീഡ്...

ബി.ജെ.പിയും ആര്‍.എസ്.എസും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു; വോട്ട് കോണ്‍ഗ്രസിനെന്ന് ലിങ്കായത്ത് മഹാസഭ

ബംഗളൂരൂ: തെരഞ്ഞെടുപ്പില്‍ ലിങ്കായത്തുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന എന്ന ആഹ്വാനവുമായി ജഗഥിക ലിങ്കായത്ത് മഹാസഭയും യുവജന വിഭാഗമായ രാഷ്ട്രീയ ബസവ സേനയും. സമുദായ താല്‍പര്യം സംരക്ഷിക്കുന്നവരെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയില്‍ ബിജെപിയും ആര്‍എസ്എസും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതായും പറയുന്നു. ആഹ്വാനം പരസ്യമായി മാധ്യമങ്ങള്‍ക്ക്...

കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കും: സലിംകുമാര്‍

തൃശൂര്‍; കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റും വിജയിക്കാനാവുമെന്ന് നടന്‍ സലിംകുമാര്‍. കേരളത്തിലെ 140 മണ്ഡലത്തിലും കോണ്‍ഗ്രസ് വിചാരിച്ചാല്‍ ജയിക്കാനാവും കോണ്‍ഗ്രസുകാര്‍ പക്ഷേ വിചാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കണം. കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു. ഒല്ലൂര്‍...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വ്വേ ഫലം!!! 102 സീറ്റുവരെ ലഭിക്കുമെന്ന് കണ്ടെത്തല്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍...

കോണ്‍ഗ്രസ് ആസന്നമായ തോല്‍വിയെ ഭയക്കുന്നു; കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അഴിമതിയില്‍ മുങ്ങിയാണെന്നും മോദി

ബംഗളുരു: കോണ്‍ഗ്രസ് ഭരണം കൊണ്ട് കര്‍ണാകടയിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുമകുരുവില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബധന ചെയ്ത് സംസാരിക്കവേയാണ് മോദി കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് പിപിപി കോണ്‍ഗ്രസ് (പഞ്ചാബ്, പുതുച്ചേരി,...

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയ്ക്ക് ഭ്രഷ്ട്!!! ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസ് നേതാവിന്റെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും ഗ്രാമപഞ്ചായത്തംഗവുമായ യുവാവിന് അവഗണന. സംഭവത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവാവിനെ പുറത്താക്കി. ചേര്‍പ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായാ നിഖില്‍ പള്ളിപ്പുറമാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരസ്പര സമ്മതത്തോടെയുള്ള...

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തകരാറിലായത് അട്ടിമറിയുടെ ഭാഗം,ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് വന്‍ അട്ടിമറിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. രാഹുലിന്റെ കര്‍ണാടക യാത്രക്കിടെയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. മനഃപൂര്‍വമുള്ള അട്ടിമറി സാധ്യതയാകാമെന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രണ്ട് പൈലറ്റുമാരെ അന്വേഷണത്തിന്റെ ഭാഗമായി...

ഉന്നാവോ, കത്വ പ്രതിഷേധ പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടന്നുപിടിച്ചെന്ന് വനിതാ നേതാവ്!!!

മുംബൈ: ഉന്നാവോ, കത്വ ബലാത്സംഗക്കേസുകളില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധപരിപാടിക്കിടെ വനിതാ നേതാവിനെതിരെ ലൈംഗികാതിക്രമം നടന്നതായി ആരോപണം. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ നേതാവ് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമിന് പരാതി നല്‍കി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിരുപം പറഞ്ഞു. ജുഹുവില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് തന്നെ...
Advertismentspot_img

Most Popular