Tag: cheruthoni dam

ഇടുക്കി ഡാം തുറന്നു… വൈകീട്ട് നാല് മണിയോടെ വെള്ളം ആലുവയിൽ എത്തും…

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിൽനിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടു. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്. രാവിലെ 11-ന് ചെറുതോണി ഡാമിന്റെ ഷട്ടർ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്....

ചെറുതോണി അണക്കെട്ട് തുറന്നു; ആദ്യം 50 സെന്റീമിറ്റര്‍ ഉയര്‍ത്തി, പിന്നീട് 70 സെന്റീമീറ്ററാക്കി

തൊടുപുഴ: കേരളത്തില്‍ ഇന്നുമുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പു ലഭിച്ചതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. മുന്‍കരുതലിന്റെ ഭാഗമായിട്ടാണു രാവിലെ 11 മണിയോടെ ഷട്ടര്‍ തുറന്നത്. ഒരു ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളമാണു ആദ്യം പുറത്തേക്ക് ഒഴുക്കിയത്....

ഇടുക്കി അല്‍പ്പസമയത്തിനകം തുറക്കും; ഏഴ് ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു

ചെറുതോണി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളില്‍ ജനലനിരപ്പ് ഉയരുന്നു. സംസ്ഥാനത്താകെ ഏഴ് ഡാമുകള്‍ ഉച്ചയ്ക്ക് മുന്‍പ് തുറന്നു കഴിഞ്ഞു. മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് വൈകീട്ട് ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു...

26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണി തുറന്നു; ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്; ആദ്യ ദൃശ്യം

തൊടുപുഴ: 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. മൂന്നാമത്തെ ഷട്ടറാണ് 50 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാലാണ് ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 50 സെന്റീമിറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയ്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍...

വെള്ളം കയറുന്നു; നെടുമ്പാശേരിയില്‍ വിമാനമിറങ്ങില്ല; ടേക്ക് ഓഫിന് തടസമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നതിന് നിയന്ത്രണം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന്...
Advertismentspot_img

Most Popular

G-8R01BE49R7