വെള്ളം കയറുന്നു; നെടുമ്പാശേരിയില്‍ വിമാനമിറങ്ങില്ല; ടേക്ക് ഓഫിന് തടസമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നതിന് നിയന്ത്രണം. 26 വര്‍ഷങ്ങള്‍ക്കുശേഷം ഇടുക്കി ജലസംഭരണിയുടെ ഭാഗമായ–ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിന് തടസമില്ല. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം.
ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.

Similar Articles

Comments

Advertismentspot_img

Most Popular