Tag: chengannur election

ചെങ്ങന്നൂര്‍: സര്‍ക്കാരിനുള്ള അംഗീകാരമെന്ന് പിണറായി വിജയന്‍, കെ.എം മാണി ഇപ്പോള്‍ എവിടെയെന്ന് അച്യുതാനന്ദന്‍, വര്‍ഗീയത പ്രചരിപ്പിച്ചതിന്റെ വിജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ഉണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ്...

ചെങ്ങന്നൂരില്‍ ആദ്യ ലീഡ് എൽഡിഎഫിന്; സജി ചെറിയാന്‍ 2160 വോട്ടിന് മുന്നില്‍

ചെങ്ങന്നൂര്‍: കേളരം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ എല്‍ഡിഎഫിന് ആദ്യ ലീഡ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 2160 വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാന്‍. 23 ബൂത്തുകളാണ് ഇവിടെ ഉള്ളത്. ഇതുവരെ 14 ബൂത്തുകളാണ് എണ്ണിക്കഴിഞ്ഞത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍...

ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം അവസാനിച്ചു,കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം

ചെങ്ങന്നൂര്‍: രണ്ടരമാസം നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരില്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.പരസ്യ പ്രചാരണം...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍...

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കും; മുന്നണി പ്രവേശം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കെ.എം മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ...

ചെങ്ങന്നൂരില്‍ നിലപാട് മാറ്റി സിപിഐ

ചെങ്ങന്നൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം അയയുന്നു. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഐ. ചെങ്ങന്നൂരില്‍ ജയിക്കാന്‍ എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വോട്ടും സ്വീകരിക്കണമെന്ന...

തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയാണെന്ന് ശോഭനാ ജോര്‍ജ്ജ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ് രംഗത്ത് എത്തി. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക്...

ചെങ്ങന്നൂരില്‍ ആര് ജയിക്കുമെന്ന് പ്രവചിച്ച് മാണി

കോട്ടയം: ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും നിര്‍ണായക ശക്തിയായിരിക്കുമെന്നും കെ.എം മാണി പറഞ്ഞു. തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു....
Advertismentspot_img

Most Popular