ചെങ്ങന്നൂരില്‍ പരസ്യപ്രചാരണം അവസാനിച്ചു,കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം

ചെങ്ങന്നൂര്‍: രണ്ടരമാസം നീണ്ട പരസ്യ പ്രചാരണം ചെങ്ങന്നൂരില്‍ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് നഗരത്തില്‍ നടന്ന കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരാണ് ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്.പരസ്യ പ്രചാരണം അവസാനിച്ച ചെങ്ങന്നൂരില്‍ ഞായറാഴ്ചത്തെ ഒരു ദിനം നേതാക്കള്‍ നിശബ്ദ പ്രചാരണത്തില്‍ മുഴുകും. തിങ്കളാഴ്ചയാണു മണ്ഡലത്തില്‍ വോട്ടെടുപ്പ്. ചെങ്ങന്നൂര്‍ ജനത ആര്‍ക്കൊപ്പമെന്ന് വ്യാഴാഴ്ച അറിയാം.

SHARE