Tag: case
പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തീവ്രവാദക്കേസില്‍ കുടുക്കിയെന്ന് റഹീം
കൊച്ചി: ബഹ്‌റെന്‍ പോലീസിന് പെണ്‍വാണിഭസംഘത്തെക്കുറിച്ച് വിവരം നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ തന്റെ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് തീവ്രവാദക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് അബ്ദുള്‍ ഖാദര്‍ റഹിം. ലഷ്‌കറെ തോയ്ബ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാവിലെ വിട്ടയച്ച കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി...
ലൈംഗിക പീഡനം; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍
മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡന പരാതിക്കെതിരേ പുതിയ നീക്കവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന്‍ ബിനോയ് കോടിയേരി. പീഡന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി . ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനിരിക്കവെയാണ് പുതിയ നീക്കം....
ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ മോഹന്‍ലാലിന് വേണ്ടി ഹാജരായത്…
വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍ രശ്മി ഗൊഗോയ്. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കം പ്രതിപ്പട്ടികയിലുള്ള കേസിലാണ് മോഹന്‍ലാലിന് വേണ്ടി രശ്മി ഗോഗൊയ് ഹാജരായത്.
നേരത്തേ കേസില്‍ മോഹന്‍ലാലിനും തിരുവഞ്ചൂരിനുമെതിരെ മൂവാറ്റുപുഴ...
ഷുക്കൂര്‍ വധക്കേസ്: വിചാരണ കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സിബിഐ
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ കണ്ണൂരില്‍ നിന്നും മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ സ്പെഷ്യല്‍ കോടതിയിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ബോധപൂര്‍വ്വമായ ആസൂത്രണമാണ് ഷുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കുറ്റപത്രവുമായി ബന്ധപ്പെട്ട കേസ്...
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിന് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അക്രമത്തിനിരയായ നടിയുടെ പേര് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.
നടന്‍ അജു വര്‍ഗീസ് തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ...
കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് ആരോപണം; ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസും പരാതിക്കാരിയുടെ ചിത്രം പ്രസിദ്ധീകരിച്ച കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ച്...
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു
കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ...
വീരപ്പനും രാജ്കുമാറും മണ്ണോട് മണ്ണടിഞ്ഞു; വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വിധി അടുത്തയാഴ്ച!!!
ചെന്നൈ: കാട്ടുകള്ളന്‍ വീരപ്പന്‍ കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതി ഈ മാസം 25ന് വിധി പറയും. വീരപ്പനും രാജ്കുമാറും മരിച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈറോഡ് ജില്ലാ ജഡ്ജി കേസില്‍ വിധി പറയുന്നത്.
2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ...