കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു

കോഴിക്കോട്: ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ചു പ്രകടനം നടത്തിയ നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയാണു പോലീസ് നടപടി.

ജോയ് മാത്യുവിനു പുറമേ കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular