Tag: business

പുതിയ കറന്‍സി ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കും; ആദ്യം ഇന്ത്യയിലെന്ന് സൂചന

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. 2.38 ബില്ല്യന്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫെയ്‌സ്ബുക്കിന്റെ ബിറ്റ്‌കോയിന്‍ രൂപത്തിലുള്ള ഡിജിറ്റല്‍ കറന്‍സി ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. വാള്‍ സ്ട്രീറ്റ് ജേണലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പുതിയ കറന്‍സി അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്നാണ്....

എയര്‍ ഇന്ത്യയ്ക്ക് നഷ്ടം 300 കോടി; കാരണം പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യക്ക് നഷ്ടം ഏകദേശം മുന്നൂറു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതാണ് വന്‍തുക നഷ്ടം വരാന്‍ കാരണം. പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ടിലെ...

പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ...

ജെറ്റ് എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

മുംബൈ: തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് എല്ലാ വിമാന സര്‍വീസുകളും ബുധനാഴ്ച രാത്രിയോടെ നിര്‍ത്തിവെക്കും. നാമമാത്രമായ സര്‍വീസുകളെങ്കിലും നടത്തുന്നതിന് ആവശ്യമായ 400 കോടി സമാഹരിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിന് തുടര്‍ന്നാണിത്. ബുധനാഴ്ച രാത്രി 10.30 ന് ജെറ്റ് എയര്‍വെയ്സിന്റെ അവസാന വിമാനവും നിലത്തിറങ്ങുമെന്ന് കമ്പനി...

റാഫേല്‍ ഇടപാട്: അനില്‍ അംബാനിക്ക് ശതകോടി രൂപയുടെ നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...

അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ട് ആക്‌സിസ് ബാങ്ക്

മുംബൈ: പ്രവര്‍ത്തനം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ആക്സിസ് ബാങ്ക് അമ്പതിലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു. കോര്‍പ്പറേറ്റ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചുവിട്ടത്. ബാങ്കിന്റെ പ്രവര്‍ത്തന ഘടന മാറ്റുന്നതോടൊപ്പം ചെലവുചുരുക്കലും പിരിച്ചുവിടലിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാങ്കില്‍ പുതിയ സിഇഒ...

ഐഫോണ്‍ വിലയില്‍ വന്‍കുറവ് വരുത്തുന്നു

വില്പന ഉയര്‍ത്താന്‍ ആപ്പിള്‍ ഐ ഫോണിന്റെ വിലയില്‍ വന്‍തോതില്‍ കുറവ് വരുത്തുന്നു. ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആര്‍ മോഡലിന് വെള്ളിയാഴ്ച മുതല്‍ 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പ്രീമിയം...

ഒരുദിവസത്തെ വീഴ്ചവരുത്തിയാല്‍പോലും വായ്പയെടുത്തവരെ പാപ്പരായി പ്രഖ്യാപിക്കുന്ന ആര്‍.ബി.ഐ സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: 2000 കോടി രൂപയിലേറെ വായ്പയെടുത്ത സ്ഥാപനങ്ങള്‍ തിരിച്ചടവില്‍ ഒരുദിവസത്തെ വീഴ്ചവരുത്തിയാല്‍പോലും അവയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്ന റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ.) സര്‍ക്കുലര്‍ സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-നാണ് ആര്‍.ബി.ഐ. സര്‍ക്കുലര്‍ ഇറക്കിയത്. ബാങ്കിങ് റെഗുലേഷന്‍ നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം സര്‍ക്കുലര്‍...
Advertismentspot_img

Most Popular

G-8R01BE49R7