Tag: business

ജിയോയില്‍ കൈവച്ച് ഫേസ്ബുക്ക്; ഓഹരി വാങ്ങിയത് 43,574 കോടി രൂപയുടേത്…

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്. ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി...

അമേരിക്ക സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിയേക്കും

വാഷിങ്ടന്‍: ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം...

ഈ പോസ്റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ല… എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും.. രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി; കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്...

പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരും; പ്രസ്താവന വ്യാജമെന്ന് രത്തന്‍ ടാറ്റ

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരുമെന്ന രീതിയില്‍ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റേതല്ലെന്ന് പ്രതിരോധവുമായി രത്തന്‍ ടാറ്റ. തനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് ഔദ്യോഗിക ചാനലിലൂടെ തന്നെ പറയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പേരില്‍...

കൊറോണ: മുകേഷ് അംബാനിക്ക് ഉണ്ടാക്കിയ നഷ്ടം…

കൊറോണ വൈറസ് കോവിഡ് 19 വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ലോകരാജ്യങ്ങളെ നയിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തെ തന്നെ വലിയ കോടീശ്വരന്‍മാരില്‍ ഒരാളായ മുകേഷ് അംമ്പാനിയുടെ ആസ്തിയില്‍ 2000 കോടിയിലേറെ രൂപയുടെ കുറവുണ്ടായതായി കണക്കുകള്‍. 28 ശതമാനം ഇടിവാണ് രണ്ടുമാസം കൊണ്ട് അംബാനിയുടെ ആസ്തിയിലുണ്ടായത്. ഓഹരി വിപണി നേരിടുന്ന...

സ്വർണത്തിന് എന്ത് കൊറോണ? ആരും വാങ്ങുന്നില്ല, എങ്കിലും വില കുതിക്കുന്നു

കൊറോണ വൈറസ് ബാധമൂലമുണ്ടായ ലോക്ക് ഡൗണിൽ സ്വർണം വാങ്ങാൻ ജ്വല്ലറികൾ തുറക്കുന്നില്ലെങ്കിലും സ്വർണ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയെ വരെ കൊറോണ തളർത്തി. എന്നാലും സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വർണത്തിന്റെ വില ഉയരുന്നത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4,392 രൂപയാണ് വില. എട്ട്...

ലോക്ഡൗണിനിടയിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത്

കൊച്ചി: ലോക്ഡൗണ്‍ കാലത്തും നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ കാതികുടത്തെ ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. രാജ്യത്തെ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് പ്രതിദിനം 7 കോടി ക്യാപ്‌സ്യൂളുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ജലാറ്റിന്‍ നിര്‍മിക്കുന്നത് കമ്പനിയാണ്....

ഇതാണ് വേണ്ടത്…!!! വീണ്ടും കയ്യടി മുഖ്യമന്ത്രിക്ക്; ഇനി മോദി എന്ത് ചെയ്യുമെന്ന് നോക്കാം…

ലോക്ഡൗണ്‍ നടപ്പാക്കിയതിനൊപ്പം വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മോറട്ടോറിയം അനുവദിച്ച നടപടിക്കൊപ്പം പലിശയും ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടും ബാങ്കുകളോടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും പലിശ ഒഴിവാക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അധികബാധ്യതയാണ്...
Advertismentspot_img

Most Popular

G-8R01BE49R7