ഈ പോസ്റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ല… എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും.. രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി; കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക് ശേഷവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയതോതില്‍ തിരിച്ചുവരും എന്നരീതിയില്‍ രത്തന്‍ ടാറ്റ പറഞ്ഞതായുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി രത്തന്‍ ടാറ്റ തന്നെ രംഗത്തെത്തിയത്.

‘ഈ പോസ്റ്റ് ഞാന്‍ എഴുതുകയോ പറയുകയോ ചെയ്തതല്ല. വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാര്‍ത്ത പരിശോധിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍, അത് എന്റെ ഔദ്യോഗിക ചാനലുകളില്‍ പറയും. നിങ്ങള്‍ സുരക്ഷിതരാണെന്നും ശ്രദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.’ – രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു. വ്യാജ വാര്‍ത്തകള്‍ നമുക്കെല്ലാവര്‍ക്കും ദോഷകരമാണെന്നും വാര്‍ത്തകള്‍ എപ്പോഴും പരിശോധിച്ചുറപ്പിക്കണമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും പറഞ്ഞു.

‘ഈ സമയത്ത് വളരെ പ്രചോദനപരമായത്’ എന്ന തലക്കെട്ടോടെയാണ് രത്തന്‍ ടാറ്റയുടെ വാക്കുകള്‍ എന്ന രീതിയില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കൊറോണയ്ക്ക് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകരുമെന്ന വിദഗ്ധരുടെ അഭിപ്രായത്തോടു യോജിക്കുന്നില്ലെന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇംഗ്ലിഷില്‍ വന്ന പോസ്റ്റ് പിന്നീട് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തും പ്രചരിക്കപ്പെട്ടിരുന്നു. ഇംഗ്ലിഷ് പോസ്റ്റിലെ വ്യാകരണ പിശകുകള്‍ നിരവധിപേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular