Tag: business

ഐഎംപിഎസ് വഴിയുള്ള പണമിടപാടുകള്‍ പകുതിയായി കുറഞ്ഞു

ലോക്ഡൗണിനെതുടർന്നുണ്ടായ സാമ്പത്തിക തളർച്ച ഡിജിറ്റൽ പേയ്മെന്റുകളെയും ബാധിച്ചു. ഐഎംപിഎസ് വഴിയുള്ള പണമിടപാടുകൾ പകുതിയായി കുറഞ്ഞു. ഐഎംപിഎസ്(ഇമ്മീഡിയറ്റ് പേയ്മെന്റ് സിസ്റ്റം)വഴിയുള്ള ഇടപാട് ഏപ്രിലിൽ 12.2 കോടിയായി കുറഞ്ഞു. 2020 ഫെബ്രുവരിയിൽ 24.7 കോടി ഇടപാടുകൾ നടന്ന സ്ഥാനത്താണിത്. 1.21 ലക്ഷംകോടിരൂപയുടെ ഇടപാടുകളാണ് ഏപ്രിലിൽ നടന്നത്. ചെറുകിട വ്യാപാരികളും കുടിയേറ്റ...

ലോക് ഡൗണ്‍: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ ഉപഭോഗത്തില്‍ 45.8% ത്തിന്റെ കുറവ്

ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപഭോഗം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏപ്രിലില്‍ 45.8% ഇന്ധന ഉപഭോഗം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്തെ എണ്ണ ഉപഭോഗം ഏകദേശം 99.3 കോടി ടണ്‍ ആയി...

400 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി നാടുവിട്ടവരെക്കുറിച്ച് നാല് വര്‍ഷത്തിനു ശേഷം പരാതിയുമായി എസ്ബിഐ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ്...

വീണ്ടും കേന്ദ്ര സർക്കാരിന്റെ ക്രൂരത…!! ഇന്ധന തീരുവ കുത്തനെ കൂട്ടി; പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയും

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിലയിലെ കുറവ്...

സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്ന് മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകള്‍ക്ക് രാവിലെ പത്തുമുതല്‍ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും. ഇതു സംബന്ധിച്ച് സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി സംസ്ഥാന സര്‍ക്കാരുമായി...

ബാങ്കുകളെ ശ്രദ്ധിക്കണം; മൊറട്ടോറിയം ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കണം

കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ...

ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യ; 14-ാം നിലയിൽ നിന്ന് ചാടിയതെന്ന് പൊലീസ്

ദുബായിൽ മലയാളി വ്യവസായി ജോയ് അറയ്ക്കലിൻറെ മരണം ആത്മഹത്യയെന്നു ദുബായ് പൊലീസ്. ബിസിനസ് ബേയിലെ കെട്ടിടത്തിൻറെ പതിനാലാം നിലയിൽ നിന്നും ചാടിയാണ് ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ്...

കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി ബോബി ചെമണൂര്‍ ഗ്രൂപ്പിന്റെ സേവനങ്ങള്‍..

കോഴിക്കോട്: ലോകമെങ്ങും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇങ്ങനെ പ്രതിരോധം നടത്തുന്നവര്‍ക്ക് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് സഹായങ്ങളാണ് ചെയ്തുവരുന്നത്. കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ട് ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഇതിനകം തന്നെ നിരവധി...
Advertismentspot_img

Most Popular

G-8R01BE49R7