Tag: ban

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും തമ്മിലെ തര്‍ക്കത്തിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങി 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിന്റെയും ചെങ്കോട്ടയിലെ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ പങ്കുവച്ച...

അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് ദീര്‍ഘിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. ജൂണിലെ ഉത്തരവില്‍ മാറ്റംവരുത്തിയാണ് ഡിജിസിഎയുടെ പുതിയ നടപടി. കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂര്‍ അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമാകില്ലെന്ന് ഉത്തരവില്‍...

സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്

കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐ സി സിയുടെ വിലക്ക്. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് മുന്‍ താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് വിഖ്യാത താരത്തിനെതിരെ...

വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്ക്

ചെന്നൈ: നഷ്ടപരിഹാര തുക നല്‍കിയില്ലെന്ന കാരണത്താല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന് തമിഴ് സിനിമയില്‍ വിലക്കെന്ന് റിപ്പോര്‍ട്ട്. ഇംസെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് വിലക്ക്. സെയ് അരസന്‍ 24ാം പുലികേശി എന്ന സിനിമയില്‍ നിന്ന് ചില പ്രശ്നങ്ങളെ തുടര്‍ന്ന് വടിവേലു...

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല; ‘മീശ’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ മീശ നോവല്‍ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനില്ല. പുസ്തകം ഒരു ഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എഴുത്തുകാരന്റെ ഭാവനയെ ബഹുമാനിക്കണം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപടരുതെന്നും കോടതി വ്യക്തമാക്കി. നോവലിലെ വിവാദ ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്നായിരുന്നു...

സെല്‍ഫിയെടുക്കുന്നവരുടെ ശല്യം അതിരുകടന്നതോടെ ആലുവ പാലത്തിന് ‘മറയിട്ട്’ പോലീസ്

കൊച്ചി: സെല്‍ഫി പകര്‍ത്താനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ആലുവാ പാലത്തിന് പോലീസ് മറയിട്ടു. മാര്‍ത്താണ്ഡം പാലത്തില്‍ നിന്നാല്‍ ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ നല്ലതുപോലെ കാണാനും സെല്‍ഫിയെടുക്കാനും സാധിക്കും. ഇത്തരത്തില്‍ സെല്‍ഫിയെടുക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പോലീസ് പാലത്തില്‍ നിന്നുമുള്ള പെരിയാറിന്റെ ദൃശ്യങ്ങള്‍ മറച്ചത്....

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര നീക്കം; ആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു. കഴിഞ്ഞദിവസത്തെ അവലോകന ഓഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിശദവിവരങ്ങള്‍ തേടി. കേരളാ പൊലീസ് ഇന്റലിജന്‍സും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഐ.ബി. റാണിയും റിപ്പോര്‍ട്ട് നല്‍കി....

ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം!!! വിവാദ സര്‍ക്കുലറുമായി തൊഴില്‍ വകുപ്പ്

ജയ്പുര്‍: ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നും അവ ധരിച്ച് ഓഫീസില്‍ എത്തരുതെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അശ്ലീല വസ്ത്രമായ ജീന്‍സ് നിരോധിച്ച് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍...
Advertismentspot_img

Most Popular