സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്

കൊളംബോ: മുന്‍ ശ്രീലങ്കന്‍ നായകനും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐ സി സിയുടെ വിലക്ക്. ഐ സി സിയുടെ അഴിമതി വിരുദ്ധ സമിതിയാണ് മുന്‍ താരത്തെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാത്തതിനാണ് വിഖ്യാത താരത്തിനെതിരെ നടപടി. 2021 വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനങ്ങളിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല.

ജയസൂര്യക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ അഴിമതി വിരുദ്ധ സമിതി രണ്ട് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ജയസൂര്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മനപ്പൂര്‍വം അന്വേഷണം വൈകിപ്പിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നു എന്നുമായിരുന്നു അഴിമതി വിരുദ്ധ സമിതിയുടെ കണ്ടെത്തല്‍. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജയസൂര്യ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള അഴിമതികളിലും തനിക്ക് ബന്ധമില്ലെന്ന് ഇതിന് പിന്നാലെ മുന്‍ താരം പ്രസ്താവന ഇറക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular