ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രം!!! വിവാദ സര്‍ക്കുലറുമായി തൊഴില്‍ വകുപ്പ്

ജയ്പുര്‍: ജീന്‍സും ടീഷര്‍ട്ടും മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്നും അവ ധരിച്ച് ഓഫീസില്‍ എത്തരുതെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

ഇക്കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് അശ്ലീല വസ്ത്രമായ ജീന്‍സ് നിരോധിച്ച് രാജസ്ഥാന്‍ തൊഴില്‍ വകുപ്പ് കമ്മീഷണര്‍ ഗിരിരാജ് സിംഗ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ചില ഓഫീസര്‍മാരും ജീവനക്കാരും ജോലിസ്ഥലത്ത് ജീന്‍സും ടീഷര്‍ട്ടും പൊലുള്ള അശ്ലീല വസ്ത്രങ്ങള്‍ ധരിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇതിനാല്‍ ഓഫീസില്‍ മാന്യത സംരക്ഷിക്കാന്‍ സഭ്യമായ വസ്ത്രങ്ങളായ പാന്റ്സ്, ഷര്‍ട്ട് എന്നിവ ഓഫീസില്‍ ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കുലറിനെതിരെ ഓള്‍ രാജസ്ഥാന്‍ എംപ്ലോയീസ് ഫെഡറേഷന്‍ രംഗത്തെത്തി.

Similar Articles

Comments

Advertismentspot_img

Most Popular