Category: BREAKING NEWS
നേമത്ത് സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍… പുറത്ത് പറഞ്ഞാല്‍ നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍ കുമാറി(30)നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കണ്ടെത്തുകയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ...
‘ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി തെലുങ്ക് ദേശം പാര്‍ട്ടി
ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന...
ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ നടിയുടെ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലി തകര്‍ത്തു
ബംഗളൂരു: ബൈക്ക് യാത്രികരെ നടുറോഡില്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരുവിലെ നിലമംഗല റോഡിലാണ് അപകടം. സംഭവത്തില്‍ യാത്രക്കാരായ നാരായണ്‍ ഡൗഡ,ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി...
‘മിത്രോം’, ‘ഗോരക്ഷക്’ എന്നിവയെ കടത്തിവെട്ടി… ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയിലെ 2017 മികച്ച ഹിന്ദി വാക്കായി ‘ആധാര്‍’
ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ 2017ലെ ഹിന്ദി വാക്കായി 'ആധാര്‍' തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 'ആധാര്‍' എന്ന വാക്കിനെ തെരഞ്ഞെടുത്തത്. വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ വാക്ക് എന്ന നിലയിലാണ് ആധാറിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ എത്തിച്ചത്.
ആധാറിനെ...
ബ്രസീലില്‍ നിശാക്ലബില്‍ വെടിവെപ്പ്: 14 പേര്‍ കൊല്ലപ്പെട്ടു, വെടിവെപ്പിന് പിന്നില്‍ ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക
സാവോ പോളോ: ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ തിരക്കേറിയ നൃത്തക്ലബ്ബില്‍ അര്‍ധരാത്രി ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പന്ത്രണ്ടു വയസ്സുകാരനും ഉള്‍പ്പെടുന്നു. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ലഹരിവില്‍പന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിന്...
എ.കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം: എന്‍.സി.പി നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍, പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും ചര്‍ച്ചാ വിഷയമാകും
ന്യൂഡല്‍ഹി: എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. ഇതിനുപുറമെ ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ ഉയര്‍ന്ന പരാതിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.
നാളെ രാവിലെയാണ് എന്‍സിപിയുടെ നേതൃയോഗം ചേരുന്നത്. ഫോണ്‍കെണി...
കശ്മീര്‍ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു; സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു
ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഉണ്ടായ സൈനിക വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഗാനൗപൊരയിലാണ് സംഭവം.
കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് യുവാക്കള്‍ക്കു നേരെ സൈനികര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനു ശേഷം കശ്മീര്‍ താഴ്വരയില്‍ വീണ്ടുമൊരു പ്രക്ഷോഭത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്.
കഥപറയാന്‍ മുറിയില്‍ ചെന്ന യുവതിയെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്, അടച്ചിട്ട കോടതിയില്‍ പരാതിക്കാരിയെ വിസ്തരിച്ചു
കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്....