ബൈക്ക് യാത്രികരെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ നടിയുടെ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി തല്ലി തകര്‍ത്തു

ബംഗളൂരു: ബൈക്ക് യാത്രികരെ നടുറോഡില്‍ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സിനിമാ നടി രജ്ഞിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരുവിലെ നിലമംഗല റോഡിലാണ് അപകടം. സംഭവത്തില്‍ യാത്രക്കാരായ നാരായണ്‍ ഡൗഡ,ലക്ഷികാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന രജ്ഞിത ഇപ്പോള്‍ സന്യാസി നിത്യാനന്ദ സ്വാമിയുടെ ബംഗളൂരുവിലെ ആശ്രമത്തിലെ അന്തേവാസിയാണ്. സ്വാമി നിത്യാനന്ദയുടെ പ്രധാന ശിഷ്യ കൂടിയാണ് രജ്ഞിത. ആശ്രമത്തിലേക്ക് പോകും വഴിയാണ് രജ്ഞിതയുടെ ഫോര്‍ഡ് കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചിടുന്നത്.

ഇടിച്ചതിനുശേഷം നിര്‍ത്താതെ പോയ കാറിനെ നാട്ടുകാര്‍ പിന്നാലെ ചെന്നാണ് പിടികൂടിയത്. ഇതിന് ശേഷമാണ് കാറിനുള്ളില്‍ രജ്ഞിതയാണെന്ന് നാട്ടുകാര്‍ തിരിച്ചറിയുന്നത്. അക്രമാസക്തരായ നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് സ്ഥിതി വഷളായപ്പോള്‍ മറ്റ് സന്യാസിമാരെത്തി രജ്ഞിതയെ രക്ഷപ്പെടുത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular