കഥപറയാന്‍ മുറിയില്‍ ചെന്ന യുവതിയെ ഉണ്ണി മുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസ്, അടച്ചിട്ട കോടതിയില്‍ പരാതിക്കാരിയെ വിസ്തരിച്ചു

കൊച്ചി: യുവനടന്‍ ഉണ്ണി മുകുന്ദനെതിരെ പീഡനക്കേസ് നല്‍കിയ യുവതിയെ കോടതി വിസ്തരിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതിയിലായിരുന്നു വിസ്താരം. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.കോട്ടയം സ്വദേശിനിയായ യുവതിയായിരുന്നു ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. താരത്തിന്റെ ക്ഷണിച്ചതനുസരിച്ച് സിനിമയ്ക്ക് യോജിച്ച കഥപറയാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഓഗസ്റ്റ് 23നായിരുന്നു സംഭവം നടന്നത്. സെപ്തംബര്‍ 15ന് പരാതി നല്‍കുകയായിരുന്നു.

പിന്നീട് യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular