‘ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ശിവസേനയ്ക്ക് പിന്നാലെ എന്‍.ഡി.എ വിടാനൊരുങ്ങി തെലുങ്ക് ദേശം പാര്‍ട്ടി

ഹൈദരാബാദ്: ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍.ഡി.എ സഖ്യം വിടാന്‍ സന്നദ്ധതയറിയിച്ച് തെലുങ്കുദേശം പാര്‍ട്ടി. ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്നാണ് മുന്നണി വിടാന്‍ തയ്യാറാണെന്ന് ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറിയിച്ചത്. 2019 ലെ പൊതു തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എന്‍.ഡി.എയ്ക്ക് ഇത് വന്‍ തിരിച്ചടിയാകും.

അമരാവതിയില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചന്ദ്രബാബു നായിഡു എന്‍.ഡി.എ വിടാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയത്. ആന്ധ്രാപ്രദേശ് രണ്ട് സംസ്ഥാനങ്ങളായി പിരിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പദവി അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത അദ്ദേഹം ബി.ജെ.പി നേതാക്കളുടെ പരമാര്‍ശങ്ങളിലും പ്രതിഷേധം അറിയിച്ചു.

‘എന്റെ പാര്‍ട്ടിയിലുള്ളവരെ നിയന്ത്രിക്കാന്‍ എനിയ്ക്ക് കഴിയും. ബി.ജെ.പിക്കെതിരെ സംസാരിക്കരുതെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഒരു പാര്‍ട്ടി മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ശരിയല്ല. എന്നാല്‍, ചില ബി.ജെ.പി സംസ്ഥാന നേതാക്കള്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ നടപടിയെടുക്കാനോ പ്രതികരിക്കാനോ നേതൃത്വം തയ്യാറാവുന്നില്ലെങ്കില്‍, ഞങ്ങളെ മുന്നണിയില്‍ വേണ്ടെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകും’ ചന്ദ്രബാബു നായിഡു പറഞ്ഞു.

നിലവില്‍ ബി.ജെ.പിയും ടി.ഡി.പിയും തമ്മില്‍ ആന്ധ്രാപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം അത്ര സുഗമമല്ല. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മേധാവി ജഗന്‍മോഹന്‍ റെഡ്ഡി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Similar Articles

Comments

Advertisment

Most Popular

ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന്...

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...