Category: NEWS

കോവിഡ് അതിവ്യാപനം നേരിടാന്‍ ഒരുങ്ങി എറണാകുളം

കൊച്ചി: കോവിഡ് 19 രോഗത്തിന്റെ അതിവ്യാപനം ഉണ്ടായാല്‍ നേരിടുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകള്‍ നീക്കിവയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചതായി ജില്ല കളക്ടര്‍. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അധിക കരുതല്‍ എന്ന നിലയിലാണ് കോവിഡ് രോഗലക്ഷണമുള്ളവര്‍ക്കായി കിടക്കകള്‍ നീക്കിവയ്ക്കുവാന്‍...

ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു

കൊച്ചി: വികേന്ദ്രീകൃതരീതിയില്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 23ന് മുന്‍പായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. മന്ത്രി ശ്രീ വി.എസ് സുനില്‍കുമാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എല്‍.എമാര്‍ എന്നിവരുമായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കും. ഇതിനായി പ്രത്യേക സമയം തീരുമാനിക്കും. എന്നാല്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ന്‍മെന്റ് പ്രദേശമായ തൊട്ടടുത്തുള്ള...

കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നല്ല, നൂറോളം രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയ പാത ഉപരോധിച്ചു

ഗുവാഹത്തി: കോവിഡ് കെയര്‍ സെന്ററില്‍ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് നൂറോളം രോഗികള്‍ ദേശീയ പാത ഉപരോധിച്ചു. അസമിലെ കാംരൂപ് ജില്ലയിലാണ് നൂറോളം കോവിഡ് രോഗികള്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടി ദേശീയപാത ഉപരോധിച്ചത്. വ്യാഴാഴ്ചയാണ് കോവിഡ് രോഗികളുടെ പ്രതിഷേധം ഉണ്ടായത്. ഉടന്‍ തന്നെ കാംരൂപ്...

കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോള്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നുവയസുകാരി മരിച്ചു

കോട്ടയം: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോള്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നുവയസുകാരി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കോളനിയില്‍ അതുല്യ സനീഷാണു ദാരുണമായി മരിച്ചത്. വെള്ളുത്തുരുത്തി ഗവ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അതുല്യ. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍...

വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് പുതിയ കോവിഡ് ലക്ഷണം

കോവിഡ് വാക്‌സിനു വേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ ലിസ്റ്റിലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. പുതുതായി കണ്ടെത്തിയിരിക്കുന്നത് വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് (rashes) ആണ്. പൊതുവായ ഫ്‌ലൂ ലക്ഷണങ്ങള്‍ക്കൊപ്പം കോവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്. ജാമ...

സരിത്തിനെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി; സ്വപ്ന്, സന്ദീപ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് പിടിയിലായ സരിത്തിനെ എന്‍ഐഎ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. കസ്റ്റംസിനു നല്‍കിയ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം എന്‍ഐഎ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും എന്‍ഐഎ കോടതിയില്‍ കസ്റ്റഡി...

Most Popular