Category: NEWS

സ്വപ്‌ന സുരേഷ് മന്ത്രി ജലീലിന്റെ വീട്ടില്‍ മൂന്ന് തവണ എത്തി; മന്ത്രി ദുബായില്‍ പോയപ്പോഴും സൗകര്യം ഒരുക്കിയത് സ്വപ്‌നയെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്തുകേസില്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ മൂന്നു ദിവസങ്ങളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. താനും സ്വപ്നയുമായി...

റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി , അര്‍ണബ് തനിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ല, വിഡിയോ വൈറല്‍

പരിപാടിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ല. പരിപാടിക്കിടെ ഭക്ഷണം കഴിച്ച് നടിയുടെ പ്രതിഷേധം. റിപ്പബ്ലിക്ക് ടിവിയുടെ തത്സമയ ചര്‍ച്ചക്കിടെ ഭക്ഷണം കഴിച്ച് പ്രതിഷേധിച്ച് ദക്ഷിണേന്ത്യന്‍ നടി കസ്തൂരി ശങ്കര്‍. ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കസ്തൂരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ചര്‍ച്ചയില്‍...

പോത്തീസില്‍ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: പോത്തീസില്‍ കുടുങ്ങിക്കിടന്ന കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഐരാണിമുട്ടത്തെ കൊവിഡ് കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റിയത്.ഇന്നലെയാണ് രണ്ട് പോത്തീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 20 മണിക്കൂര്‍ പിന്നിട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്ന മാധ്യമവാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. ഇന്നലെ ഉച്ചയ്ക്കാണ് പോത്തീസിലെ രണ്ടു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇരുവരേയും ആശുപത്രിയിലേക്ക്...

അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ല; പക്ഷെ ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്, അതവരുടെ സംസ്‌കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് നിങ്ങളുടെ സംസ്‌കാരമില്ലായ്മയും -ഭാഗ്യലക്ഷ്മി

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അഹാന കഴിഞ്ഞ ദിവസം സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. 'അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്....

ഐഎഎസ് കേഡറിനു തുല്യം ഐടി ഫെലോ, അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം: ഐഎഎസ് കേഡറിനു സമാനമായി സര്‍ക്കാര്‍ രൂപീകരിച്ച മാനേജ്‌മെന്റ് കേഡറിലെ ആദ്യ മൂന്നു പേരിലൊരാളാണു താനെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ അവകാശപ്പെടുന്ന വിഡിയോ പുറത്ത്. ഒരു വര്‍ഷം മുന്‍പുള്ള ടെഡ്എക്‌സ് പ്രഭാഷണ പരമ്പരയിലാണ് സര്‍ക്കാര്‍ പോലും ഇതുവരെ പറയാത്ത കാര്യം...

പെണ്‍മക്കളോടൊപ്പം യാത്രചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചിട്ടു

ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വെടിവെച്ചിട്ടു. തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. രണ്ട് പെണ്‍മക്കളോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന വിക്രം ജോഷി എന്ന മാധ്യമപ്രവര്‍ത്തകന് നേരെയാണ് ആക്രമണവും വെടിവെപ്പും നടന്നത്. തലക്ക് വെടിയേറ്റ വിക്രം ജോഷിയെ അതീവ...

സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധം; അന്വേഷണ ചുമതല തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ്

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദബന്ധത്തെ കുറിച്ച് എന്‍ഐഎയ്ക്കു പുറമേ പൊലീസും പരിശോധിക്കുന്നു. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനാണ് അന്വേഷണ ചുമതല. സ്വര്‍ണക്കടത്തിന് പിന്നില്‍ ഹവാല സംഘമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്‍ഐഎയുടെ എഫ്‌ഐആറില്‍ പറയുന്നത് കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പിന്നില്‍ തീവ്രവാദസംഘടനകളെന്നാണ്. സ്വര്‍ണക്കടത്തിലൂടെയുള്ള സാമ്പത്തിക ലാഭം...

തമിഴ്‌നാട്ടില്‍ 1.75 ലക്ഷം പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെയാണിത്.587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയിട്ടുണ്ട്. 4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്....

Most Popular