Category: NEWS

പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ. ജോസഫ്, തമ്മനത്ത് ഹനാന് കിയോസ്‌ക് ഒരുക്കി നല്‍കുമെന്ന് കൊച്ചി മേയര്‍; മന്ത്രി നല്‍കിയത് വജ്ര മോതിരം

തൊടുപുഴ: ഉപജീവനത്തിനായി മത്സ്യക്കച്ചവടത്തിനിറങ്ങിയ തൊടുപുഴ അല്‍-അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാന് പിന്തുണയുമായി പി.ജെ.ജോസഫ് എംഎല്‍എയും കൊച്ചി മേയര്‍ സൗമിനി ജെയിനും. പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്ന് പി.ജെ.ജോസഫ് ഹനാനോട് ആവശ്യപ്പെട്ടു. എത്രത്തോളം പഠിക്കാന്‍ കഴിയുമോ അത്രത്തോളം പഠിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഹനാനോട് പറഞ്ഞു. തമ്മനത്ത് തന്നെ...

ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്; പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും

ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബു എന്ന പുതുസംവിധായകനാണ്. ദുബൈ, എറണാകുളം എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷന്‍. കമ്മാരസംഭവത്തിന്...

മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ചയാള്‍ക്ക് പിതാവ് കൊടുത്തത് എട്ടിന്റെ പണി

യുപി: മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച യുവാവിനെ ബുദ്ധിപൂര്‍വ്വം കുടുക്കി പിതാവ്. പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടന്ന യുവാവിനെ സിനിമാ സംവിധായകന്‍ ചമഞ്ഞാണ് പിതാവ് പിടികൂടിയത്. 31കാരനായ കൃഷ്ണ ഭാഗല്‍ 22കാരിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടിയിത് നിരസിച്ചു. ഏറെ...

2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുല്‍ ഗാന്ധിയ്ക്ക് ജീവിതപങ്കാളിയെ കിട്ടട്ടെയെന്ന് സാധ്വി പ്രാചി

ലക്നൗ: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷമാണ് സാധ്വി പ്രാചിയുടെ പ്രസ്താവന. താന്‍ ഈ ക്ഷേത്ര സന്ദര്ശനത്തിനെത്തിയതിന് പിന്നിലെ ഉദ്ദേശമാണ്...

ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം; ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ഹനാന്‍

തന്റെ ഏറ്റവും വലിയ ആഗ്രഹം വ്യക്തമാക്കി ജീവിതത്തോട് പടവെട്ടി കേരളക്കരയുടെ അഭിമാനമായി മാറിയ ഹനാന്‍. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം, കെട്ടിപ്പിടിക്കണം. ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി...

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് ഒരു മരണം, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഒരാള്‍ മരിച്ചു. പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ് കുട്ടി...

ജെസ്‌ന അടിമാലിയില്‍ എത്തിയതായി ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കോട്ടയം: മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താന്‍ ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു....

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; സുരക്ഷ ശക്തമാക്കി, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.30 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍...

Most Popular