Category: NEWS

പിണറായി സര്‍ക്കാരിനെതിരേ വെള്ളാപ്പള്ളി; ശബരിമല വിധി ധൃതി പിടിച്ച് നടപ്പിലാക്കേണ്ടിയിരുന്നില്ല

ആലപ്പുഴ: ശബരിമല വിധി ധൃതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം കൈകാര്യം ചെയ്തത് ചിലരില്‍ ആശങ്കയുണ്ടാക്കി. വനിതാമതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത് എല്‍ഡിഎഫിന് വോട്ട് ചെയ്യാം എന്ന ധാരണയിലല്ലെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചു...

മണ്ണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്; നേതാവും മന്ത്രിയും മേയറും വോട്ട് മറിച്ചു: രാജഗോപാല്‍

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് കിട്ടിയില്ലെന്ന് എം എല്‍ എ ഒ. രാജഗോപാല്‍. മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയപോലെയാണിത്. ശബരിമല വിഷയത്തിന്റെ ഗുണംകിട്ടിയത് ഒന്നും ചെയ്യാത്ത യു ഡി എഫിനാണ്. അതിനാലാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാമതായതെന്നും...

വികാരാധീനയായി തെരേസ മെയ്; രാജി പ്രഖ്യാപിച്ചു

ലണ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ്...

രണ്ടാം മോദിസര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിയ്ക്കുന്നു

ന്യൂഡൽഹി:രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിയ്ക്കുന്നു. നരേന്ദ്രമോദിയെ വീണ്ടും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ യോഗം ചേരും. അതിനിടെ ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പുതിയ സര്‍ക്കാര്‍ നടപ്പാക്കേണ്ട...

സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. ഇയാൾ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വർണ്ണം കടത്തിയതെന്ന് ‍ഡിആർഐ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന...

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടി

കൊച്ചി: അധ്യയനവര്‍ഷം ആരംഭിക്കാറായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും പഠന-യാത്രാ സൗകര്യവും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോടും ഏജന്‍സികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഗതാഗത...

വടകരയിൽ നിരോധനാജ്ഞ

വടകര: വോട്ടെടുപ്പിന് തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.25 ന് രാവിലെ 10 മുതല്‍ 27 ന് രാവിലെ 10 വരെയാണ് പൊലൂസ് ആക്ട് പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ചത്. വടകര,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര,കൊയിലാണ്ടി,ചോമ്പാല,എടച്ചേരി,വളയം പൊലീസ് സ്റ്റേഷന്‍ പരിതിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു

തോൽവി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോൽവി സംഭവിച്ചത് ബിജെപി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്. എൻഡിഎയിൽ പ്രവേശിച്ചശേഷം പ്രവർത്തിക്കാൻ കിട്ടിയത് 8 ദിവസമാണ്, എൻഡിഎയിലെ എല്ലാ കക്ഷികളും ആത്മാർത്ഥമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കണം. ജന പക്ഷത്തിനും മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്ന് പറയുന്നില്ല. സുരേന്ദ്രനെ കാലു വാരിയത് ഒപ്പം...

Most Popular