Category: NEWS

ഇരട്ടക്കൊലപാതകത്തില്‍ സിബിഐ വരാതിരിക്കാന്‍ സുപ്രീം കോടതി അഭിഭാഷകനെ ഇറക്കി പിണറായി സര്‍ക്കാര്‍; ലക്ഷങ്ങള്‍ പ്രതിഫലം

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഹാജരാകാന്‍ മുന്‍ സോളിസിറ്റര്‍ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ്...

വാളയാര്‍ പെണ്‍കുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണി ?

പാലക്കാട്: വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ സഹോദരന്റെ ജീവനും ഭീഷണിയുണ്ടെന്ന് കുടുംബം. കുട്ടി താമസിക്കുന്ന ഹോസ്റ്റലില്‍ പുലര്‍ച്ചെ രണ്ടുപേരെത്തി വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ സഹോദരനെപറ്റി അന്വേഷിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ബൈക്കിലെത്തിയ രണ്ടുപേര്‍ ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനോടാണ് അന്വേഷണം നടത്തിയത്. പീഡനത്തെ തുടര്‍ന്ന് 2017 ജനുവരി...

വാളയാര്‍ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജും രംഗത്ത്

വാളയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ടോവിനോ തോമസിന് പിന്നാലെ നടന്‍ പൃഥ്വിരാജും രംഗത്ത്. ഒരു സംവിധാനം പ്രവര്‍ത്തിക്കാന്‍ സാമൂഹ്യമാധ്യമത്തിലെ ജനക്കൂട്ടം ആവശ്യമാണോ എന്നാണ് പൃഥ്വിരാജ് ചോദിക്കുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് പൃഥ്വിരാജിന്റെ പ്രതികരണം. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു....

വാളയാര്‍ കേസ്: പുനരന്വേഷണമോ, സിബിഐ അന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന്...

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരിയും വിദേശത്തേക്ക്…

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദേശത്തേക്ക് പുറപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് ചികിത്സാര്‍ഥം പുറപ്പെട്ടത്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയിരുന്നു.

വാളയാര്‍ കേസില്‍ പ്രതികരണവുമായി ടോവിനോ തോമസ്

വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ...

ശ്രീധരന്‍ പിള്ള ഇന്ന് രാജിവയ്ക്കും

കൊച്ചി: പി.എസ്.ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിച്ചു. ഗവര്‍ണറാകുന്നതിന്...

കോന്നി പിടിച്ചെടുത്ത് എല്‍ഡിഎഫ്; സുരേന്ദ്രന്‍ മൂന്നാമത്…

ഒടുവില്‍ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. 23 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന...

Most Popular