Category: NEWS

കൊറോണയ്ക്കിടെ വന്‍ ക്രൂരത; നഴ്‌സുമാരെ പിരിച്ചുവിട്ടു; ശമ്പളം വെട്ടിക്കുറച്ചു

തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ ഉള്ള എസ്‌കെ ആശുപത്രിയിലെ 11 നഴ്‌സുമാരോട് ഈ മാസം മുതല്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ്. കൊവിഡ് പശ്ചാത്തലത്തില്‍ അവധിയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം കുറക്കാനോ പാടില്ലെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കെയാണ് എസ്‌കെ ആശുപത്രി...

ലോക് ഡൗണിനിടെ മദ്യവിതരണം; സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു....

സഹായത്തിനായി വിളിച്ചത് പിണറായിയെ, കിട്ടിയത് ഉമ്മന്‍ ചാണ്ടിയെ…..

മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പര്‍ ആണെന്ന് കരുതി കോയമ്പത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ വിളിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പറിലേക്ക്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാം.. ലോക്ഡൗണിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളാണ് സഹായം തേടി മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത്. ഫോണെടുത്ത മുന്‍മുഖ്യമന്ത്രി...

ഇന്ത്യയില്‍ കൊറോണ മരണം 50 ആയി; തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്…

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇന്ത്യയിലും കൂടുന്നു. ഇന്ത്യയിലെ 50ാമത്തെ മരണം ഇന്ന് സ്ഥിരീകരിച്ചു. ഇതില്‍ 12 മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംഭവിച്ചതാണ്. രാജ്യത്താകമാനം ഇതുവരെ 1965 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 328 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ച പുതിയ...

കൊറോണ മരുന്നുമായി ഓസ്‌ട്രേലിയ ; വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു

കാന്‍ബറ: കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി. ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്....

കൊറോണ: രണ്ട് മലയാളികള്‍ മരിച്ചു

ലണ്ടന്‍: കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം...

പിണറായിക്ക് ‘മുറ’ തെറ്റിയോ..?

സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് പറയുമ്പോഴും ഹെലികോപ്റ്ററിന് ഒന്നര കോടി രൂപ സര്‍ക്കാര്‍ വാടകയായി നല്‍കിയത് വന്‍ വിവാദമായിരിക്കുകയാണ്.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് ഹെലികോപ്റ്ററിന്റെ കാര്യം കുത്തിപ്പൊക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങുന്ന പിണറായി അനാവശ്യ ധൂര്‍ത്ത് നടത്തുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇതിന്...

രാജ്യത്ത് വീണ്ടും മരണം; ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം

കോവിഡ് 19 രാജ്യത്ത് ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ പഞ്ചാബിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശീയായ ഗ്യാനി നിര്‍മല്‍ സിംഗ് ആണ് മരണത്തിനു കീഴടങ്ങിയത്. അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിലെ മുന്‍ ഹസൂരി രാഗിയാണ് 62കാരനാണ് നിര്‍മല്‍ സിംഗ്. പഞ്ചാബില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മരണമാണിത്. ഫെബ്രുവരിയില്‍ വിദേശത്തു...

Most Popular

G-8R01BE49R7