Category: NEWS

കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചിയിൽ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. പശ്ചിമബം​ഗാളിലെ മുർഷിദാബാദ് സ്വദേശിയായ ആസിഫ് ഇക്ബാൽ (17) ആണ് മരിച്ചത്. എറണാകുളത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുകയായിരുന്നു. രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം നാട്ടിലേക്ക് തിരിച്ചുചെല്ലാന്‍ സാധിക്കാത്തതില്‍ ആസിഫ് അസ്വസ്ഥനായിരുന്നെന്ന് കൂടെ ജോലി ചെയ്തിരുന്നവർ പറഞ്ഞു....

‘നല്ലൊരു പന്തെറിഞ്ഞാല്‍ കോഹ് ലി ബോളറെ ചീത്തവിളിക്കും’ അദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളില്ല.. അല്‍ അമീന്‍ ഹുസൈന്റെ വെളിപ്പെടുത്തല്‍

ധാക്ക: 'നല്ലൊരു പന്തെറിഞ്ഞാല്‍ ഏതു ബാറ്റ്‌സ്മാനാണെങ്കിലും അതു തടുത്തിടും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെയാണ് മികച്ചൊരു പന്തെറിയുന്നതെങ്കില്‍ അദ്ദേഹം എറിയുന്ന ബോളറെ ചീത്തവിളിക്കും' – പറയുന്നത് ബംഗ്ലദേശ് ബോളര്‍ അല്‍ അമീന്‍ ഹുസൈന്‍. ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്‌ഫ്രെന്‍സിയുടെ ഫെയ്‌സ്ബുക് ലൈവില്‍ സംസാരിക്കുമ്പോഴാണ് കോലിയുടെ...

നടി ആണെങ്കിലും വിടില്ല…!!! ലോക്ക് ഡൗൺ ലംഘിച്ച നടിക്കെതിരെ കേസ്

ലോക്ക് ഡൗൺ ലംഘിച്ചതിന് നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. മുംബൈ മറൈൻ ഡ്രൈവ് പൊലീസാണ് താരത്തിനും ഒപ്പം സഞ്ചരിച്ചിരുന്ന വ്യക്തിക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനാവശ്യമായി മറൈൻ ഡ്രൈവിലൂടെ താരം കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐപിസിയുടെ 269, 188 എന്നീ...

കോവിഡിനൊപ്പം പകർച്ചവ്യാധിയും; ജാഗ്രത കൂടിയേ തീരൂ

കോവിഡ് അൽപം ശാന്തമായതിനു പിന്നാലെ സംസ്ഥാനം മറ്റു പകർച്ചവ്യാധികളുടെ ഭീഷണിയിൽ. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗമാണു മഴക്കാലത്തെ പതിവു പകർച്ച വ്യാധികൾ ഇത്തവണ പെരുകിയേക്കുമെന്നു മുന്നറിയിപ്പു നൽകിയത്. എല്ലാ ജില്ലകളിലും സർവെയ്‌ലൻസ് ഓഫിസർ ഉണ്ടെങ്കിലും അവർ കോവിഡിനു പിന്നാലെയാണിപ്പോൾ....

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ; ഒരുക്കങ്ങള്‍ ഇന്ന് ആരംഭിക്കും

കൊച്ചി : എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കം ഇന്ന് ആരംഭിക്കും. ഒരു ക്ലാസ്‌റൂമില്‍ 20 കുട്ടികള്‍ മാത്രം. എല്ലാവര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. ഇതു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ചുമതലയാണ്. മാസ്‌ക് ലഭ്യമാക്കാന്‍ അതത് വിഭാഗത്തിലെ ജില്ലാ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍...

മൂന്നാംഘട്ട ലോക്ഡൗണ്‍ നീട്ടാന്‍ ആവില്ല; കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം അടക്കം...

കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. നിലമ്പൂര്‍ മരുത സ്വദേശി സുദേവന്‍ ദാമോദരന്‍ (52) ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 60 ആയി.

ട്രെയിന്‍ സര്‍വ്വീസ് നാളെ മുതല്‍ ; ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ട്രെയിനുകള്‍ വീണ്ടും ഓടിതുടങ്ങുന്നു. ആദ്യഘട്ടം 15 ജോഡി ട്രെയിനുകള്‍ (30 സര്‍വീസ്) നാളെ ഓടിത്തുടങ്ങും. ഡല്‍ഹിയില്‍നിന്നു വിവിധ സംസ്ഥാനങ്ങളിലേക്കും തിരികെയുമായി നിശ്ചയിച്ച 30 പ്രത്യേക സര്‍വീസുകളുടെ പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. ഐ.ആര്‍.സി.ടി.സി. വെബ്െസെറ്റിലൂടെ ഇന്ന് വൈകിട്ട് നാലുമുതല്‍ ടിക്കറ്റ്...

Most Popular