Category: National

മുംബൈയെ നടുക്കി വീണ്ടും തീപിടിത്തം; നാലു മരണം, ഏഴുപേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും തീപിടിത്തം. നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. അന്ധേരി മാളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അര്‍ധരാത്രി 1.30 ഓടെയായിരുന്നു...

കലൈഞറെ കാണാന്‍ സൂപ്പര്‍സ്റ്റാര്‍ എത്തി, കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടു

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയായിരുന്നു രജനിയുടെ കൂടിക്കാഴ്ച. രാഷ്ട്രിയത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് താരം കരുണാനിധിയെ സന്ദര്‍ശിക്കുന്നത്. 20 മിനിട്ടോളം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കണം, ലോക്സഭയില്‍ സുഷമ സ്വരാജ് ശശി തരൂര്‍ വാക്പോര്

ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട്...

മഹാരാഷ്ട്രയില്‍ ബന്ദ് പിന്‍വലിച്ചു, സമാധാനപരമായുള്ള പ്രതിഷേധം തുടരും

മുംബൈ: മഹാരാഷ്ട്രയില്‍ ദളിത് നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ബന്ദ് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. എന്നാല്‍ സമാധാനപരമായുള്ള പ്രതിഷേധം തുടരും.ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ദില്‍ മഹരാഷ്ട്രയുടെ വിവിധ...

രാജ്യസഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചു, മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ചൊവ്വാഴ്ച്ച ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബില്‍ അവതരണം ഇന്നത്തേക്ക് മാറ്റിയതായിരുന്നു. ബില്‍ അവതരണ വേളയില്‍തന്നെ...

രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...

കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ് യാദവിന്റെ ശിക്ഷ നാളെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അഡ്വക്കേറ്റ് വിന്ദേശ്വരി പ്രസാദിന്റെ മരണത്തെ തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റി വച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റാഞ്ചിയില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. കുംഭകോണവുമായി...

അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈ പാര്‍ട്ടി ആസ്ഥാനത്ത്; വിള്ളലിന് സാധ്യത, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകും

ചെന്നൈ: നിര്‍ണായക നിയമസഭസമ്മേളനം അടുത്തയാഴ്ച തുടങ്ങാനിരിക്കെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ഇന്ന് ചെന്നൈയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേരും. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗറില്‍ വിമതനേതാവ് ടി.ടി.വി. ദിനകരന്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചത് പാര്‍ട്ടിയില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം യോഗത്തില്‍...

Most Popular