മഹാരാഷ്ട്രയില്‍ ബന്ദ് പിന്‍വലിച്ചു, സമാധാനപരമായുള്ള പ്രതിഷേധം തുടരും

മുംബൈ: മഹാരാഷ്ട്രയില്‍ ദളിത് നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ബന്ദ് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. എന്നാല്‍ സമാധാനപരമായുള്ള പ്രതിഷേധം തുടരും.ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ദില്‍ മഹരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ നടന്നിരുന്നു.

തിങ്കളാഴ്ച പൂണെയ്ക്കടുത്ത് ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തിനിടെയായിരുന്നു ദളിത്-മറാഠി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Similar Articles

Comments

Advertisment

Most Popular

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...

മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

പുലികളെ വേട്ടയാടുന്ന പുലി..! റീൽ ചലഞ്ചുമായി രവി തേജയുടെ ടൈഗർ നാഗേശ്വരറാവു ടീം

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി...