Category: National

യോഗിക്കും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക് ഏര്‍പ്പെടുത്തി. മൂന്നു ദിവസത്തേക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് യോഗിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ആറ് മണിമുതല്‍ 72 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്....

റഫാല്‍ ഇടപാട്: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഉത്തരവില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. വിശേഷാധികാരമുള്ളതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട രേഖകള്‍ പുനഃപരിശോധന ഹര്‍ജികള്‍ക്കൊപ്പം തെളിവായി സ്വീകരിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്...

പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കേ സ്റ്റേജിന് തീപിടിച്ചു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

അലിഗഡ്: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ സ്റ്റേജിന് താഴെ തീപിടിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. സ്റ്റേജില്‍ എസിയിലേക്ക് വൈദ്യുതി എത്തിച്ച വയര്‍ ചൂടുപിടിച്ച് കത്തിയതാണെന്നാണ് പ്രാഥമിക വിവരം. സ്റ്റേജില്‍ വൈദ്യുതോപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് കരാറെടുത്ത കരാറുകാരനടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ...

മോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി....

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ; ശബ്ദരേഖ പുറത്ത്

ബംഗളൂരു: മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ സ്വരൂപിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡയും കോണ്‍ഗ്രസ് നേതാവ് പി. രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യചാനല്‍ പുറത്തുവിട്ടത്. പ്രചാരണ ആവശ്യങ്ങള്‍ക്കായി ജെ.ഡി.എസ്. 150 കോടി രൂപ...

റാഫേല്‍ ഇടപാട്: അനില്‍ അംബാനിക്ക് ശതകോടി രൂപയുടെ നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 1034 കോടി രൂപ) നികുതി ഒഴിവാക്കി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടു...

വാരാണസിയില്‍ മോദിക്കെതിരേ മത്സരിക്കാന്‍ പ്രിയങ്ക തയാര്‍

ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചു. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം. മെയ് 19-നാണ് വാരാണസിയില്‍ തിരഞ്ഞെടുപ്പ് നടക്കുക....

സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം

ഡല്‍ഹി: സുപ്രീംകോടതിക്ക് മുമ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാശ്രമം. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതുകൊണ്ടാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ചാണ് മധ്യവയസ്‌കന്‍ ആത്മഹത്യാശ്രമം നടത്തിയത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല. Delhi: A man slits...

Most Popular