Category: National

മോദി വീണ്ടും യുഎഇയിലേക്ക്…

ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അബുദാബിയില്‍ ഔദ്യോഗികതലത്തില്‍ ഒരുക്കങ്ങള്‍ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ...

കല്ലുകള്‍ റെഡി; അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി

അയോധ്യ: അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങി. കേസില്‍ ദിവസേന വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനത്തിനു പിന്നാലെയാണു കല്ലുകള്‍ ഒരുക്കിത്തുടങ്ങിയതെന്ന് വി.എച്ച്.പി. വക്താവ് ശരദ് ശര്‍മ പറഞ്ഞു. രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം...

ഇനി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രം; നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇനി പാകിസ്ഥാനുമായി ചര്‍ച്ച പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഹരിയാനയില്‍ ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ്...

മുഹമ്മദ് അനസിന് അര്‍ജുന അവാര്‍ഡ്; ജഡേജയും സിന്ധുവും സായിയും പട്ടികയില്‍

ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, ബാഡ്മിന്റണ്‍ താരം സായി പ്രണീത് എന്നിവര്‍ അടക്കം പത്തൊന്‍പത് കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. അര്‍ജുന അവാര്‍ഡിന് ശുപാര്‍ ചെയ്യപ്പെട്ട ഏക...

അരുണ്‍ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയില്‍; എയിംസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. പൂര്‍ണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിരവധി നേതാക്കളും പ്രമുഖരും ആശുപത്രിയില്‍ ജെയ്റ്റ്‌ലിയെ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ഈ മാസം ഒമ്പതിനാണ് ശ്വസന...

അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഹര്‍ഷവര്‍ദ്ധനുമടക്കമുള്ളവര്‍ ഡല്‍ഹി എയിംസിലെത്തി ജയ്റ്റിലിയെ സന്ദര്‍ശിച്ചു. ജയ്റ്റ്‌ലി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് ജയ്റ്റ്‌ലി പ്രതികരിക്കുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന്...

മോദി വീണ്ടും ഭൂട്ടാനിലേക്ക്; രണ്ടാം ഭരണത്തിലെ ആദ്യ വിദേശ സന്ദര്‍ശനം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍...

കോഹ്ലിയോട് ചോദിച്ചിട്ടല്ല രവിശാസ്ത്രിയെ വീണ്ടും കോച്ചായി തെരഞ്ഞെടുത്തത്: കപില്‍ ദേവ്

ക്യാപ്റ്റന്‍ വിരാട് കോലിയോട് ചര്‍ച്ച ചെയ്തിട്ടല്ല ടീം ഇന്ത്യയുടെ പരിശീകനായി രവി ശാസ്ത്രിയെ വീണ്ടും തിരഞ്ഞെടുത്തതെന്ന് ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവ്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ തിരഞ്ഞെടുത്ത ശേഷം മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ശാസ്ത്രിയെ വീണ്ടും നിയമിച്ചപ്പോള്‍ കോലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് കപില്‍ വെളിപ്പെടുത്തിയത്....

Most Popular