Category: National

കശ്മീരിന്റെ പ്രത്യേകാധികാരം; ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും ഹര്‍ജികളിലെ പിഴവുകള്‍ തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹര്‍ജിയാണെന്നും ചീഫ്...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്തനിലയില്‍

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിനെ(57) ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രശേഖറിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട്...

അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര; രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും പാകിസ്താന്റെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്ത വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി. ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍വെച്ച് രാഷ്ട്രപതി രാംനാഥ്...

സച്ചിനെ മറികടക്കാന്‍ കോഹ്ലിക്ക് ഇനി അധികം സമയം വേണ്ട

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സച്ചിനെ മറികടന്ന് ഏകദിനത്തിലെ ഏറ്റവും അധികം സെഞ്ചുറികള്‍ നേടിയ താരമാകാന്‍ കോലി ഇനി വേണ്ടത് 8 സെഞ്ചുറികള്‍ കൂടി മാത്രം! ഓരോ 5.6 മത്സരങ്ങള്‍ക്കിടെയും കോലി ഒരു സെഞ്ചുറി നേടുമെന്നാണു...

സൈനികരുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷം പേരെ ഒഴിവാക്കും

ന്യൂഡല്‍ഹി: സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലകളില്‍ ജോലി ചെയ്യുന്ന 27000 സൈനികരെ സേനയില്‍ നിന്ന് ഒഴിവാക്കാന്‍ കരസേന ആലോചിക്കുന്നു. ഇങ്ങനെ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ഒന്നരലക്ഷം അംഗങ്ങളെ സൈന്യത്തില്‍ നിന്ന് കുറയ്ക്കാനുള്ള വലിയ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ശുപാര്‍ശ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സൈന്യത്തിന്റെ...

ജമ്മു ഇനി പഴയ ജമ്മു അല്ല…!!! ശാന്തമായാല്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയാറെന്ന് ജപ്പാന്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സു ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍....

ശമ്പളം ചോദിച്ചതിന് കഴുത്തറുത്ത് കൊന്നു

ശമ്പളം ചോദിച്ചതിന് കടയുടമ ജീവനക്കാരനെ കഴുത്തറുത്ത് കൊന്നു. ഗുരുഗ്രാമിലാണ് സംഭവം. മൂന്ന് മാസത്തെ ശമ്പളം കിട്ടാനുള്ളത് ചോദ്യം ചെയ്തതിനാണ് 25കാരനായ യുവാവിനെ കടയുടമ കഴുത്തറുത്ത് കൊന്നത്. ഇയാള്‍ ഒളിവിലാണ്. റോഷന്‍ കുമാര്‍ സ്വാമി (25) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശിയാണ് റോഷന്‍. തരുണ്‍ ഫോഗട്ട്...

ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിച്ച് ബി.ജ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370 വിഷയങ്ങളിലാണ് ചൗഹാന്റെ ആക്ഷേപം. ജവഹര്‍ലാല്‍ നെഹ്റു ഒരു ക്രിമിനലാണ്. ഇന്ത്യന്‍ സൈന്യം കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍കാരെ തുരത്തുമ്പോള്‍ നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം...

Most Popular