ഇനി ദേശീയ പതാക മാത്രം..!!! ജമ്മു കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംസ്ഥാന പതാക മാറ്റി; ദേശീയ പതാക ഉയര്‍ത്തി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍നിന്ന് സംസ്ഥാന പതാക നീക്ക ചെയ്തു. പകരം ദേശീയ പതാക ഉയര്‍ത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കംചെയ്ത് തുടങ്ങിയിരുന്നു.

എന്നാല്‍, സിവില്‍ സെക്രട്ടറിയേറ്റില്‍നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തിരുന്നില്ല. ഇനി ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിന്റെ ഭരണ സിരകേന്ദ്രമായ സിവില്‍ സെക്രട്ടറിയേറ്റ് ശ്രീനഗറിലാണ് സ്ഥിതി ചെയ്യുന്നത്.

ജമ്മു കശ്മീരിന് സ്വന്തമായുള്ള പതാകയായിരുന്നു നേരത്തെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതായി.

Similar Articles

Comments

Advertismentspot_img

Most Popular