Category: Kerala

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും; ആദ്യഘട്ടത്തിൽ എല്ലാ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും; കെ- സ്മാർട്ട് ഉദ്ഘാടനം ചെയ്തു

കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ- സ്മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്റെ സംസ്ഥാനതല...

എന്തു പ്രഹസനമാണ് സജീ..! പഴയകാലത്തെ ‘ആർഷോ’യാണ് സജി… ക്ഷേത്ര വിശ്വാസികളാണ് തീരുമാനിക്കേണ്ടത് : വി. മുരളീധരൻ

കോഴിക്കോട്: ക്ഷേത്രത്തിൽ ആരൊക്കെയാണു പോകേണ്ടതെന്നു സമസ്തയല്ല, ക്ഷേത്ര വിശ്വാസികളാണു തീരുമാനിക്കേണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. പള്ളിയിൽ ആരൊക്കെ പോകണമെന്നു സമസ്തയ്ക്കു തീരുമാനിക്കാം. അയോധ്യയിൽ ഉണ്ടാക്കുന്നതു പള്ളിയല്ലെന്നും വി.മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചതു ക്ഷേത്ര ട്രസ്റ്റാണ്. ബിജെപിയുടെ വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടതാണ്...

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു

കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. കോഴിക്കോട് കടപ്പുറത്ത് നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ ട്രാക്കിലൂടെ...

പുതുവത്സരാഘോഷം: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധനയുണ്ടാകും

പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്....

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസ് : മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി

കൊച്ചി: മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി...

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ

സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയില്‍ നിന്ന് തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്‌ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

ആരോ​ഗ്യ രം​ഗത്ത് കേരളം നേടിയത് അഭിമാന നേട്ടങ്ങൾ

തിരുവനന്തപുരം; ആരോ​ഗ്യ രം​ഗത്തെ അഭിമാന നേട്ടങ്ങൾ കൈയ്ക്കൊള്ളാൻ കേരളത്തിനായത് ആരോ​ഗ്യ പ്രവർത്തനകരുടെ പിൻതുണ കൊണ്ടാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. അതിനായി സംസ്ഥാന സർക്കാരിന് എന്നും പിൻതുണ നൽകിയ സംഘടനയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കോവളത്ത് നടക്കുന്ന ഐഎംഎയുടെ 98...

മേജർ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; സി.രഘുനാഥ് ദേശീയ കൗൺസിലിൽ

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. കണ്ണൂരിൽ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗൺസിലിലേക്കും കെ.സുരേന്ദ്രൻ നാമനിർദേശം ചെയ്തു. ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ സി.രഘുനാഥും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51