Category: Kerala

ഇന്ന് പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍…

തിരുവനന്തപുരം: ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്‌കൂള്‍ കോമ്പൗണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൗകര്യമില്ലാത്ത സ്‌കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ...

ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി; ഇനി രണ്ട് കടമ്പകള്‍ കൂടി മാത്രം; മദ്യവിതരണം ഈയാഴ്ച തന്നെ ആരംഭിക്കും

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍...

കുഞ്ഞിനെ കണ്ടെത്തി; ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും

അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിന്റെ വീട്ടിലെത്തിച്ച കുഞ്ഞിനെ ഇന്നു രാവിലെ ഉത്രയുടെ വീട്ടുകാര്‍ക്ക് കൈമാറും. സൂരജിന്റെ നാട്ടില്‍ത്തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു കുഞ്ഞ്. കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിനു കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഉത്തരവിട്ടെങ്കിലും സൂരജിന്റെ വീട്ടുകാര്‍...

വാങ്ങിയെ പാമ്പിന് വിഷം ഉണ്ടോ എന്ന് പരീക്ഷണം നടത്തിയ ശേഷമാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചത്; എലിയെ കൊത്തിച്ച് ആദ്യടെസ്റ്റ്

കൊല്ലം: യുട്യൂബ് പഠനം മുതല്‍ കൈകളുടെ ചലനവേഗ പരിശീലനം വരെ... നാളുകള്‍ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താന്‍ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു. ഇതിനായി വഴികള്‍ പലതും ആലോചിച്ച ശേഷമാണു പാമ്പിലേക്ക്...

സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി… സൂരജിന്റെ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു.. ഉറങ്ങുന്നതിന് മുമ്പ് ഉത്രയ്ക്കു മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു

അഞ്ചല്‍ : ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ച് മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. മാര്‍ച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോള്‍ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നുമാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ പുലര്‍ച്ചെ 3 നാണ്...

എഴുന്നേറ്റു നിൽക്കാൻ വയ്യാതെ ഉത്ര; എന്നിട്ടും ക്രൂരത തുടർന്നു സൂരജ്

കൊല്ലം: 52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉത്രയെ മാതാപിതാക്കൾ അഞ്ചൽ ഏറത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 15 ദിവസം ഐസിയുവിൽ ആയിരുന്നു ഉത്ര. മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു ഡിസ്ചാർജ്. വീട്ടിലെത്തിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം...

കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കാതെ സൂരജിന്റെ കുടുംബം

കൊല്ലം : അഞ്ചലില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉത്രയുടെ കുട്ടിയെ വീട്ടുകാർക്ക് കൈമാറണമെന്ന നിര്‍ദേശം നടപ്പിലായില്ല. അഞ്ചൽ പോലിസ് പ്രതി സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല, സൂരജിന്റെ അമ്മയ്‌ക്കൊപ്പം കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

മകനെ ഉത്രയുടെ മാതാപിതാക്കൾക്ക് ഒപ്പം വിടും

കൊല്ലം: അഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയുടെ ഒന്നര വയസ്സുകാരനായ മകനെ ഉത്രയുടെ കുടുംബത്തിനു കൈമാറും. കൊല്ലം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് ഉത്തരവ്. സംസ്ഥാന വനിതാകമ്മിഷൻ ഇടപെടലിനെ തുടർന്നാണു നടപടി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കുഞ്ഞിനെ തിങ്കളാഴ്ച തന്നെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറും. നിലവിൽ സൂരജിന്റെ മാതാപിതാക്കൾക്കൊപ്പമാണ്...

Most Popular