Category: Kerala

നരകയാതന; 120 പേര്‍ക്ക് നാലു ശുചിമുറി; അഞ്ചുപേര്‍ക്ക് കോവിഡ്, ഒരു സ്ത്രീ അടക്കം 20 മലയാളികള്‍

ചെന്നൈ: ഗള്‍ഫിലെ ജയിലുകളില്‍ നിന്ന് തിരിച്ചയച്ചവര്‍ക്ക് തമിഴ്‌നാട്ടില്‍ നരകയാതന. 120 പേരെ ക്വാറന്റീന്‍ ചെയ്ത ചെന്നൈ ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലുള്ളത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ആകെയുള്ളത് നാലു ശുചിമുറി മാത്രം. സംഘത്തിലെ അഞ്ചു പേര്‍ക്കു കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാംപിലാകെ രോഗം പടരുമെന്ന...

മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനം. മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന അദ്ദേഹത്തിന്റെ ആക്ഷേപത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ താനെന്നു തീരുമാനിക്കേണ്ടത് പിയൂഷ് ഗോയലല്ല....

സിനിമ സെറ്റ് തകര്‍ത്ത കേസില്‍ മൂന്ന് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകും

കാലടിയില്‍ സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മിച്ച പള്ളിയുടെ മാതൃക തകര്‍ത്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. രാഷ്ട്രീയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകരായ കെ.ആര്‍. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നുവരെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എല്ലാവരും പെരുമ്പാവൂരിലും പരിസരങ്ങളിലും ഉള്ളവരാണ്. രണ്ടുപേര്‍ തിങ്കളാഴ്ച അറസ്റ്റില്‍ ആയിരുന്നു....

കൊറോണ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍… നിയമനടപടി.. സ്വീകരിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തും. ബൈക്ക് പട്രോളിങ്,...

അമ്മ പോയതറിയാതെ കുഞ്ഞുധ്രുവ്…

കൊല്ലം: കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി. കുട്ടികള്‍ക്ക് യാത്രാവിലക്കുള്ളതിനാല്‍ കുഞ്ഞിനെ കണ്ടതുമില്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍...

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് ; പാലക്കാട് ജില്ലയില്‍ മാത്രം 29 പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ...

ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു, പാമ്പിന്റെ ഡിഎന്‍എ പരിശോധിക്കും

അഞ്ചല്‍: ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് സ്ഥിരീകരണം. പാമ്പിന്റെ വിഷപ്പല്ലും മാംസാവശിഷ്ടവും ശേഖരിച്ചു. ഉഗ്രവിഷമുള്ള മൂര്‍ഖന്‍ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പാമ്പിനെ കുഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ മാംസം ജീര്‍ണിച്ചനിലയിലാണ്. ലഭിച്ച വസ്തുക്കള്‍ ശക്തമായ തെളിവാണെന്ന് അന്വേഷണസംഘം വിലയിരുത്തി.ഇന്ന് രാവിലെ പാമ്പിന്റെ ജഡം പുറത്തെടുത്ത് പരിശോധന...

ആപ്പ്‌ വഴി നാളെ മുതൽ മദ്യം ബുക്ക് ചെയ്യാം; വിതരണം മറ്റന്നാൾ; പറയുന്ന സമയത്ത് പോയാൽ മതി..

ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതൽ പ്രവർത്തന സജ്ജമാകും. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മുതൽ തന്നെ മദ്യം ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാൽ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ...

Most Popular