ആപ്പ്‌ വഴി നാളെ മുതൽ മദ്യം ബുക്ക് ചെയ്യാം; വിതരണം മറ്റന്നാൾ; പറയുന്ന സമയത്ത് പോയാൽ മതി..

ഓൺലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് ബുധനാഴ്ച മുതൽ പ്രവർത്തന സജ്ജമാകും. ആപ്പ് ഉപയോഗിച്ച് ബുധനാഴ്ച മുതൽ തന്നെ മദ്യം ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് വ്യാഴാഴ്ച മുതൽ മദ്യം വാങ്ങാൻ സാധിക്കും.

ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാൽ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറിൽ അപ് ലോഡ് ചെയ്യും. സാധാരണ ഫോൺ ഉപയോഗിക്കുന്നവർ എസ്.എം.സ് സംവിധാനം ഉപയോഗിച്ചാണ് ബുക്കിങ്ങ് നടത്തേണ്ടത്. ഇതിനായി സർക്കാർ ടെലികോം കമ്പനികളുമായി ചർച്ച നടത്തുകയാണ്. ഇക്കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.

എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം വാർത്താ സമ്മേളനം നടത്തി ഇക്കാര്യങ്ങൾ അറിയിക്കും. മദ്യ ഉപഭോക്താക്കാൾ ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്.

ഉപയോഗിക്കുന്ന ആളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റിൽ ഏത് മദ്യഷാപ്പിൽ എപ്പോൾ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കൾ എത്തിയാൽ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആർ കോഡ് മദ്യശാലകളിൽ സ്കാൻ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം നൽകൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്. പൂർണ്ണമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വിപണനം.

Similar Articles

Comments

Advertismentspot_img

Most Popular