Category: Kerala

15 ഫോണുകള്‍, 680 എല്‍ഇഡി ലൈറ്റുകള്‍; വെളിച്ചം, വായു, ചൂട് എന്നിവ ഓട്ടോമാറ്റിക്കായി മാറും; ഹൈടെക് സംവിധാനത്തോടെ കുതിരാന്‍ തുരങ്കം

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍. 962 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. നൂറ് മീറ്റര്‍ ദൂരത്തില്‍ ഇരുവശങ്ങളിലും ഓരോ മീറ്റര്‍ വീതമുള്ള കോണ്‍ക്രീറ്റിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. തുരങ്കത്തിനുള്ളില്‍ എല്‍ഇഡി...

പാര്‍വതിക്കെതിരായ ആക്രമണത്തെ കുറിച്ച് മഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ; സിനിമയില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്നതിനെ കുറിച്ചും താരം

തിരുവനന്തപുരം: സിനിമയില്‍ തനിക്ക് പുരുഷന്മാരില്‍ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ലെന്നു നടി മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. സൂര്യഫെസ്റ്റിവലിലെ പ്രഭാഷണമേളയില്‍...

ഓഖി ദുരിന്തം: അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി മഞ്ജുവാര്യര്‍

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സഹായവുമായി നടി മഞ്ജു വാര്യര്‍. അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏത്തിയാണ് മഞ്ജു തുക കൈമാറിയത്. പിണറായി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന്...

ഡോക്റ്റര്‍മാര്‍ സമരത്തില്‍; ഒപി ബഹിഷ്‌കരണം ഒരുമണിക്കൂര്‍; മെഡിക്കല്‍ ബന്ദ് ആശുപത്രി പ്രവര്‍ത്തനം താളം തെറ്റി

കൊച്ചി: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ചൊവ്വാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. അടിയന്തര ചികിത്സാവിഭാഗം മാത്രമേ ഈ സമയത്ത് പ്രവര്‍ത്തിക്കൂ. കേരളത്തിലും ബന്ദുണ്ടാകുമെന്ന് ഐ.എം.എ. സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു....

ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ്, ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബിരുദാനന്തരബിരുദം കഴിഞ്ഞ് നിര്‍ബന്ധിത സേവനം എന്നത് ആറ്...

25 കോടിയുടെ കൊക്കെയ്‌നുമായി കൊച്ചിയില്‍ യുവതി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വന്‍ ലഹരിമരുന്നുശേഖരം പിടികൂടി. 25 കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. നാലേമുക്കാല്‍ കിലോ ലഹരിമരുന്ന് ഇവരുടെ ബാഗില്‍നിന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പിടികൂടി. മസ്‌കത്തില്‍ നിന്നെത്തിയ ജോന്നാ ദെടോറ എന്ന യുവതിയുടെ പക്കലാണ്...

ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം,കര്‍ശന നടപടിയുണ്ടാവുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശനട നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.പരാതിക്കാര്‍ ആര്‍ക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കസബ എസ്.ഐയെ...

‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...

Most Popular