‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി പറയുന്നതിങ്ങനെ:

കഴിഞ്ഞ കുറേ മാസങ്ങളായി താരസംഘടനയായ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു കൂട്ട മരണം സംഭവിച്ച വീടു പോലെ എന്നു സാരം എല്ലാം ശരിയാക്കിയെടുക്കാന്‍ സീനിയര്‍ നടന്മാരുടെ നേതൃത്ത്വത്തില്‍ അനുരഞ്ജന സംഭാഷണങ്ങള്‍ നടന്നെങ്കിലും കാര്യങ്ങള്‍ ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രത്യക്ഷത്തില്‍ പ്രബലരായ രണ്ടു ഗ്രൂപ്പുകളാണ് അമ്മയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ദിലീപ് വിഷയത്തിനു ശേഷം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണം.

‘അമ്മ നിലനില്‍ക്കുന്നത് ദിലീപ് കാരണമാണെന്ന രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞതാണ് ദിലീപിന്റെ വിജയം. ദിലീപ് ഇല്ലെങ്കിലും അമ്മ ഉണ്ടാകും അമ്മയുടെ പരിപാടികളും നടക്കും. ‘അമ്മ യിലെ പ്രശസ്ത നടന്മാര്‍ മോശക്കാരാണോ?’ വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരല്ലേ അവര്‍? സുരേഷ്‌ഗോപി എം പി ആണെങ്കിലും അമ്മയുമായി സഹകരിക്കുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍, ദേവന്‍, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, പ്രിഥ്വീരാജ്, തുടങ്ങി നിരവധി പേര്‍ പല രീതിയില്‍ കഴിവുള്ളവരും സ്വാധീനമുള്ളവരുമാണ്.

ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതു പരിഹരിക്കുന്നതിലാണ് വിജയം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു. കുറ്റം ചെയ്തവര്‍ക്കൊപ്പം അമ്മ നില്‍ക്കില്ല എന്ന്. അതേ സമയം നടിയോടൊപ്പം നില്‍ക്കേണ്ടതല്ലേ? അമ്മയുടെ എത്ര ഭാരഹാഹികളെ ആ വിവാഹത്തിനു ക്ഷണിക്കും എന്നന്വേഷിക്കണം. മുന്‍കൂട്ടി ഞാന്‍ പറയട്ടെ ആ കുട്ടി അത്രയും വേദനിച്ചു. പല വമ്പന്മാരെയും കല്യാണത്തിനു വിളിക്കാന്‍ സാധ്യതയില്ല. അപ്പോഴറിയാമല്ലോ അമ്മയും നടിയും തമ്മില്‍ ഏതു തരത്തിലുള്ള മാനസികാവസ്ഥയിലാണെന്ന്.
ഇന്നസെന്റ് എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പല്ലിശ്ശേരി അഭിപ്രായപ്പെടുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ഇന്നസെന്റ് പത്രപവര്‍ത്തകരോടു സംസാരിച്ചത് ജൂണ്‍ മാസം അമ്മയുടെ വാര്‍ഷിക ദിനത്തിനു സ്ഥാനം ഒഴിയും എന്നാണ്. എന്തിനാണ് അതുവരെ നീട്ടികൊണ്ടു പോകുന്നത് ? അടുത്ത ജൂണ്‍ വരെ ഒരു കമ്മറ്റിയും ചേരില്ല ഒന്നും ചെയ്യാതെ ഒരു വലിയ സംഘടനയെ തളര്‍ത്തിയിടുന്നതു ശരിയാണോ? എന്തും വരട്ടെ എന്നു വിചാരിച്ച് സ്‌പെഷ്യല്‍ ജനറല്‍ ബോഡി വിളിക്കണം. രാജി വയ്ക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. അല്ലാത്തവര്‍ക്ക് അംഗങ്ങള്‍ സമ്മതിച്ചാല്‍ തുടരാം. ഇത്രയും വര്‍ഷം അമ്മയെ നയിച്ച ഇന്നസെന്റിനു ഇനിയാ ഭാരം മറ്റുള്ളവരെ ഏല്‍പ്പിച്ച് രക്ഷാധികാരികളില്‍ ഒരളായി നില്‍ക്കുകയല്ലേ നല്ലത്… പിളേളരു ഭരിക്കട്ടെ.. മിടുക്കരായ പിളേളരുണ്ടല്ലോ.

എനിക്കു കിട്ടിയ വിവരം അനുസരിച്ച് ( ഞാന്‍ ഈ വിവരം ശരിയാണെന്നു വിശ്വസിക്കുന്നില്ല.) മധുവും ഗണേശ് കുമാറുമാണ് പ്രസിഡന്റ് പദത്തില്‍ മത്സരിക്കാനുണ്ടാകുക. ഒരു മത്സരത്തിനു നടന്‍ മധു നിന്നു കൊടുക്കില്ല. എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും സമ്മതം എന്ന നിലയില്‍ മധുവിനെ പ്രസിഡന്റാക്കാം. അതേ സമയം കെ.ബി. ഗണേശ് കുമാറും ബാലചന്ദ്ര മേനോനും പ്രസിഡന്റ് പട്ടികയിലുണ്ട്. അവര്‍ക്കു വേണ്ടി വാദിക്കുന്നവരും ഉണ്ട്. ഗണേശ് കുമാറിന് ഭരിക്കാനറിയാം. പക്ഷേ എത്ര പേര്‍ അംഗീകരിക്കുമെന്നതാണ് വിഷയം.

മന്ത്രിയായിരുന്നെങ്കില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെനെ. ഒരു ചെറിയ വിഭാഗം ബാലചന്ദ്ര മേനോന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. ഈ മൂന്നു പേരുടെ പേരും പറഞ്ഞ് കേള്‍ക്കുമ്പോഴും ദേവന്‍ പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. അതിനു പറയുന്ന കാരണം ഇത്രയും വര്‍ഷമായി അമ്മ ഉണ്ടായിട്ട് എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നെരാള്‍ ഇതുവരെ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. അതു കൊണ്ട് ദേവനോ മുകേഷോ ശ്രീനിവാസനോ പ്രയിഡന്റാകണം എന്നു പറയുന്നവരും കുറവല്ല. അങ്ങനെ ജാതി ചിന്തയില്‍ ഒരാള്‍ പ്രസിഡന്‍ഡാകുകയാണെങ്കില്‍ നറുക്കു വീഴുന്നത് ദേവനായിരിക്കും.

അതേ സമയം കുറ്റപത്രം പുറത്തു വന്ന സ്ഥിതിക്ക് ദിലീപിനൊപ്പം നിന്നവരുടെ രഹസ്യ മൊഴികള്‍ പരസ്യമായത് ദിലീപിനെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുകൊണ്ട് ദിലീപ് പൂര്‍ണമായും ജനഹൃദയങ്ങളില്‍ നിന്നും ‘അമ്മ മെമ്പര്‍മാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്.
‘ ദിലീപ് യുഗം അവസാനിച്ചു എന്നാണ് അമ്മയുടെ സജീവ മെമ്പര്‍ കൂടിയായ യുവ നടന്‍ സൂചിപ്പിച്ചത്. താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിക്കും- മറ്റൊരു യുവ നടിയുടെ മൊഴി. ‘ദിലീപിന്റെ കൂടെ നിന്നിരുന്ന ഫാന്‍സുകാരടക്കം കുറ്റപത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് സത്യാവസ്ഥ മനസ്സിലാക്കി പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. അതേ സമയം അതിന്റെ ചില നേതാക്കന്മാര്‍ ദിലീപില്‍ നിന്നും ഇനിയും ഊറ്റിയെടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്. ദിവസവും വന്നു കൊണ്ടിരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

Similar Articles

Comments

Advertismentspot_img

Most Popular