Category: Kerala

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇ.ഡി; സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി: നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ കേസില്‍ ഇഡിയുടെ നിര്‍ണ്ണായക നീക്കം. എം ശിവശങ്കര്‍ ഉള്‍പ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാന്‍ ഇഡി സുപ്രീം കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍...

നടിയെ ആക്രമിച്ച കേസ്‌: തുടരന്വേഷണം അവസാനിപ്പിച്ചു; 22-നുതന്നെ അനുബന്ധകുറ്റപത്രം, ദിലീപിന്റെ സുഹൃത്ത് ശരത് ഏകപ്രതി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി നിര്‍ദേശിച്ചപ്രകാരം 22-നുതന്നെ അനുബന്ധകുറ്റപത്രം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച്‌ തീരുമാനം. 22-നു മുമ്പ്‌ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കില്ല. അന്വേഷണം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രോസിക്യൂഷന്‍ ഇന്ന്‌ വിചാരണക്കോടതിയെ അറിയിക്കും. തുടരന്വേഷണ റിപ്പോര്‍ട്ട്‌ 22-നു സമര്‍പ്പിക്കുന്നതോടെ, നിര്‍ത്തിവച്ചിരുന്ന വിചാരണാനടപടികളും...

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെ.എസ് ശബരീനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ .എസ് ശബരീനാഥന്‍ അറസ്റ്റില്‍. ഗവ. പ്ലീഡര്‍ കോടതിയെ അറസ്റ്റ് അറിയിച്ചു. മൂന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ സമയം വ്യക്തമാക്കുന്ന രേഖ ഉടന്‍...

ഓണ്‍ലൈന്‍ റമ്മി: നാണംകെട്ട പരസ്യത്തില്‍ അഭിനയിക്കുന്നവരോട് പിന്‍മാറാന്‍ സര്‍ക്കാര്‍ പറയണം- ഗണേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ്...

അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെ, അടിവസ്ത്രം അഴിപ്പിച്ചശേഷം പരീക്ഷ എഴുതിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദ്യാര്‍ഥിയോട് അടിവസ്ത്രം അഴിക്കാന്‍ നിര്‍ദേശിച്ച സ്ത്രീയ്ക്ക് എതിരേയാണ് പ്രാഥമികമായി കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും എന്നാണ് റിപ്പോര്‍ട്ട്....

ഇന്‍ഡിഗോ നിലവാരമില്ലാത്ത, വൃത്തിക്കെട്ട കമ്പനി; താന്‍ ആരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ മൂന്നാഴ്ചത്തെ വിമാനയാത്രാവിലക്ക് ശരിവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇന്‍ഡിഗോയുടെ നടപടി വ്യോമയാനചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ക്രിമിനലുകളെ തടയാന്‍ വിമാനക്കമ്പനിക്ക് ആയില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ഇന്‍ഡിഗോ നിലവാരമില്ലാത്ത, വൃത്തിക്കെട്ട കമ്പനിയാണ്. താന്‍ ആരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല....

മങ്കിപോക്സ്: കണ്ണൂരിൽ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും

പരിയാരം: മങ്കിപോക്സിന്റെ ലക്ഷണങ്ങളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ സ്രവം പുണെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച വൈകിട്ടോടെ...

വിമാനത്തിലെ പ്രതിഷേധം: ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ നടപടി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം...

Most Popular

G-8R01BE49R7