ദമ്പതികൾ യാത്രചെയ്ത കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു..!!! അദ്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്…

കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാർ കിണറ്റിലേക്കു വീണു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.

അതേസമയം യാത്രികരെ കിണറ്റിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. ദമ്പതികളും ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം.അനിൽ (27), വിസ്മയ (26), എന്നിവരെയാണ് പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ പുറത്തെത്തിച്ചത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രികർ പറയുന്നു.

തുടർന്ന് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു. കിണറിൽ വെള്ളം കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.

ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ല.., ബംഗ്ലദേശിലെ ഹിന്ദുക്കൾക്ക് സഹായം ആവശ്യം.., അവർക്കു നേരെയുള്ള ആക്രമണം നല്ലതല്ലെന്നും മോഹൻ ഭാഗവത്..!! ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് ആർഎസ്എസ്

ജമാത്ത് ഇസ്ലാമിയാണ് പ്രചാരണം നടത്തുന്നത്..!!! അൻവറിനെ നായകനാക്കി അരങ്ങേറിയ വലിയ നാടകം ചീട്ടുകൊട്ടാരം പോലെ തകർന്നു…!!! ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് സ്വയം പ്രശംസിക്കുന്ന കെപിസിസി അധ്യക്ഷനാണ് നിലവിലുള്ളതെന്നും എം.വി. ഗോവിന്ദൻ…

ഗ്ലാമറസ് ആയതും അല്ലാത്തതുമായ ഏതു റോളിനും ഞാൻ തയാർ..!!! ആവേശത്തോടെ അത്തരം സിനിമകൾക്കായി കാത്തിരിക്കുന്നു… അന്നു ഞാൻ പറഞ്ഞതിനെക്കുറിച്ച് ഇപ്പോൾ ദു:ഖമില്ലെന്നും ആരാധ്യ ദേവി

Miraculous Escape: Couple Survives Terrifying Car Plunge into Well

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7